വെള്ളിത്തിരയിലെ പ്രാഞ്ചിയും പുണ്യാളനുമെല്ലാം മലയാളിയുടെ മനസ്സിൽ കൊത്തിവെച്ചൊരു തൃശൂരുണ്ട്. മനസ്സിൽ എന്ന് പറയുന്നതിനേക്കാൾ കാതിലെന്ന് പറയുന്നതാകും കൂടുതൽ ശരി. അതായത് ഒഴുക്കുള്ള ഒരു ഭാഷാശൈലിയുടെ പേരാണ് തൃശൂർ. ഇന്നലെ വരെ തൃശൂർ നഗരത്തിലെത്തിയിരുന്ന ആരും പറയുമായിരുന്നു, അങ്ങനെ തന്നെയാണ് തൃശൂരെന്ന്. ഇന്നുമുതൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള മുഴുവൻ ജില്ലകളും തൃശൂരിലാണ്. ഇനി അഞ്ചുനാൾ പലമൊഴികളുടെ പെരുന്നാളാണിവിടെ. അരങ്ങിലേറാനും അരങ്ങ് കാണാനുമായി പലനാടുകളിൽ നിന്ന് വണ്ടിയിറങ്ങിയവർ തൃശൂരിനെ ചമയിക്കുകയാണ്...വൈവിധ്യംകൊണ്ട്... കേരള സ്കൂൾ കലോത്സവത്തിനെത്തിയവരെ കൊണ്ട് നിറഞ്ഞു തൃശൂരിെൻറ മുക്കും മൂലയുമെല്ലാം. പ്രധാന വേദിയുള്ള തേക്കിൻകാട് മൈതാനിയിൽ കാണുന്നവർക്കെല്ലാം പറയാനുള്ളത് കലോത്സവ വിശേഷങ്ങൾ മാത്രം. കലാകൗമാരത്തിന് തൃശൂർ വിരുന്നൊരുക്കുേമ്പാൾ, തൃശൂരിനെ അതിശയിപ്പിക്കാൻ വിസ്മയഭാണ്ഡം െകട്ടി എത്തിയ പ്രതിഭകൾ ഒരുങ്ങിയിറങ്ങിക്കഴിഞ്ഞു. കേരളം തൃശൂരിലേക്ക് കണ്ണും കാതും തുറന്നുവെക്കുേമ്പാൾ അവർക്കാർക്കും ഒട്ടും കുറയാനാകില്ലല്ലോ... ഇത്തിരി ഏറിത്തന്നെയാകും ഇൗ കാണാപ്പൂരം തൃശൂരിെൻറ തിലകമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.