നീർമാതളത്തണലിൽ മാധ്യമത്തിെൻറ ഇലഞ്ഞിപ്പൂ പ്രകാശിതമായി

തൃശൂർ: 58ാമത് സ്കൂൾ കലോത്സവത്തിനെത്തുന്നവർക്കുള്ള മാധ്യമത്തി​െൻറ കൈപ്പുസ്തകം 'ഇലഞ്ഞിപ്പൂ' പ്രകാശിതമായി. തേക്കിൻകാട്ടിലെ പ്രധാന വേദിയായ നീർമാതളത്തിൽ മന്ത്രി വി.എസ്.സുനിൽകുമാർ റേഞ്ച് ഐ.ജി എം.ആർ.അജിത്കുമാറിന് നൽകി പ്രകാശനം നിർവഹിച്ചു. സ്കൂൾ കലോത്സവത്തെ കുറിച്ചുള്ള ആദ്യകാല പ്രതിഭകളുടെ അനുഭവങ്ങളും, ഓർമക്കുറിപ്പുകളും, കലാകാരന്മാരുടെ അനുഭവങ്ങളും ഉപദേശ നിർദേശങ്ങളും, വിദ്യാർഥി കലണ്ടറും, കലോത്സവത്തെക്കുറിച്ചും, തൃശൂരിലെ വിശേഷ സ്ഥലങ്ങളെയും, പ്രധാനപ്പെട്ട ഫോൺ നമ്പറുകളുമടങ്ങുന്ന സമഗ്രമായ കൈപ്പുസ്തകമാണ് മാധ്യമത്തി​െൻറ കലോത്സവപ്പതിപ്പായ 'ഇലഞ്ഞിപ്പൂ'. കെ.രാജൻ എം.എൽ.എ, മാധ്യമം തൃശൂർ യൂനിറ്റ് റീജനൽ മാനേജർ ജഹർഷ കബീർ, സിറ്റി പൊലീസ് കമീഷണർ രാഹുൽ ആർ. നായർ, അസി.കമീഷണർമാരായ പി.വാഹിദ്, മുഹമ്മദ് ആരിഫ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.