സ്​കൂൾ അവധി

കലോത്സവം അവധി തൃശൂർ: സ്‌കൂള്‍ കലോത്സവ ഉദ്ഘാടന ദിനമായ ശനിയാഴ്ചയും സമാപന ദിവസമായ 10 നും തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, ഹയര്‍ സെക്കൻഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ വിഭാഗത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല. സ്‌കൂള്‍ കലോത്സവത്തിന് വേദികളായ സ്‌കൂളുകള്‍, മത്സാരാർഥികള്‍ക്ക് താമസസ്ഥലമായ സ്‌കൂളുകള്‍, വാഹനം നല്‍കിയ സ്‌കൂളുകള്‍ എന്നിവക്ക് 10 വരെ അവധിയാണ്. ഓട്ടോയിൽ മീറ്റര്‍ ചാർേജ വാങ്ങാവൂ തൃശൂർ: കലോത്സവത്തിനു എത്തുന്നവരോട് ഓട്ടോ ഡ്രൈവർമാർ സൗഹൃദപരമായി പെരുമാറണമെന്ന് കലക്ടര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു. സ്ത്രീസുരക്ഷിതത്വം ഉറപ്പാക്കണം. മീറ്റര്‍ ചാര്‍ജില്‍ കൂടുതല്‍ ഒരു കാരണവശാലും ഈടാക്കരുതെന്ന് അദ്ദേഹം നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.