തൃശൂർ: കൊല്ലത്തിന് വെച്ച 'ആദ്യ വരവേൽപ്പ്' ലഭിച്ചത് കോഴിക്കോെട്ട മൊഞ്ചത്തിമാർക്ക്. തൃശൂർ റെയിൽവേ സ്റ്റേഷൻ 'വേദി'യിൽ അരങ്ങേറിയ സ്വീകരണത്തിൽ കൊല്ലത്തിന് രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെേടണ്ടി വന്നു. ട്രെയിൻ ഇറങ്ങിയ 48 അംഗ കൊല്ലം ടീമിനെയുംകൊണ്ട് സ്വീകരണ കമ്മിറ്റി ചെയർമാൻ കെ. രാജൻ എം.എൽ.എ ഒാടിക്കിതച്ചെത്തിയപ്പോഴേക്കും ചേർപ്പ് സി.എൻ.എന്നിലെ കുട്ടികളുടെ പഞ്ചാരിമേളം അഞ്ചാം കാലത്തിലെത്തിയിരുന്നു. മൊഞ്ചത്തിമാരുടെ കഴുത്തിൽ പൂമാല അണിയിക്കലും പഞ്ചാരപ്പൂവൻ കൊടുത്ത് സ്വീകരിക്കലും കഴിഞ്ഞു. കലോത്സവത്തിന് എത്തിയ ആദ്യ ടീമുകൾക്ക് തകർപ്പൻ സ്വീകരണമാണ് സംഘാടകർ നൽകിയത്. രാവിലെ 10.40ന് എത്തേണ്ട തിരുവനന്തപുരം- േകാഴിക്കോട് ജനശതാബ്ദിയിലായിരുന്നു കൊല്ലത്തുകാർ. ട്രെയിൻ എത്തിയത് 11.15ന്. അതിന് മുമ്പ് കോഴിക്കോെട്ട എട്ടുപേർ രക്ഷിതാക്കൾക്കൊപ്പം ട്രെയിൻ ഇറങ്ങിയിരുന്നു. കൊല്ലം ടീമിനെ കാത്ത് മുഷിഞ്ഞ സംഘാടകർ കോഴിക്കോെട്ട ടീമിനെ ആദ്യം വരേവറ്റു. അവരാകെട്ട സ്വീകരണ വേദിക്കരികിൽതന്നെയുണ്ടായിരുന്നു. തൊട്ടുപിന്നിൽ ജില്ല മാനേജർ വൈ. നാസറുദ്ദീെൻറ നേതൃത്വത്തിൽ അറുപതംഗ കൊല്ലം ടീം എത്തി. അപ്പോഴേക്കും സ്വീകരണ ചടങ്ങ് അരങ്ങ് തകർത്തിരുന്നു. ഒപ്പം കൊല്ലം ടീമിനെയും വരവേറ്റു. കൂടിയാട്ടം, സ്കിറ്റ്, ദേശഭക്തിഗാനം, ദഫ്മുട്ട് മത്സരങ്ങളിൽ പെങ്കടുക്കുന്നവരാണ് കൊല്ലത്തു നിന്ന് എത്തിയത്. അധികം താമസിയാതെ തിരുവനന്തപുരത്തുനിന്ന് 15 പേരും എത്തി. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, എ.സി. മൊയ്തീൻ, സ്വീകരണ കമ്മിറ്റി കൺവീനർ ബിന്ദുമോൾ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലാലി ജെയിംസ് തുടങ്ങിയവർ കുട്ടികളെ വരവേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.