ആദ്യദിനം താമസക്കാരായി 65 മത്സരാർഥികൾ തൃശൂർ: കലോത്സവത്തിനെത്തിയ വിദ്യാർഥികളിൽ സ്കൂളുകളിൽ ആദ്യദിനം താമസത്തിനെത്തിയത് 65 പേർ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസത്തിനായി നഗരപരിസരങ്ങളിലെ 21 സ്കൂളുകളാണ് സംഘാടകർ ഒരുക്കിയത്. വെള്ളിയാഴ്ച തൃശൂരിലെത്തിയ കലോത്സവ സംഘത്തിൽ 65 വിദ്യാർഥികളാണ് ഇവിടേക്ക് താമസത്തിനെത്തിയത്. ഇടുക്കി ജില്ലയിൽ നിന്ന് 24 ഉം തിരുവനന്തപുരത്തെ 20 ഉം ആൺകുട്ടികൾ സ്കൂളുകളിലെത്തി. കാസർകോട് 12, വയനാട് രണ്ട്, കണ്ണൂർ എട്ട് എന്നിങ്ങനെയാണ് താമസത്തിനെത്തിയ കുട്ടികളുടെ എണ്ണം. രജിസ്ട്രേഷൻ 8196 തൃശൂർ: കലോത്സവത്തിനു തിരി തെളിയാൻ മണിക്കൂറുകൾ ശേഷിക്കെ വെള്ളിയാഴ്ച രജിസ്ട്രേഷൻ നടത്തിയത് 8196 കുട്ടികൾ. 14 ജില്ലകളിൽ നിന്നുള്ള മത്സരാർഥികളുടെ കണക്കാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.