തൃശൂര്‍: നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞു നടന്ന കന്നുകാലികൾ വിരുന്നെത്തുന്ന കലാകാരൻമാർക്കും കാഴ്ചക്കാർക്കുമൊന്നും തലവേദനയാവില്ല. കാലികളെയെല്ലാം താൽക്കാലികമായി കോർപറേഷൻ ആരോഗ്യവിഭാഗം പിടിച്ചുകെട്ടി. വടക്കേച്ചിറക്ക് സമീപം വള്ളിക്കാട്ട് ലെയിന്‍ അറ്റ്ലസ് രാമചന്ദ്രെൻറ പറമ്പിലാണ് 35 കന്നുകാലികളെ കെട്ടിയത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സിസാറിെൻറയും അനൂപിെൻറയും നേതൃത്വത്തില്‍ മൂന്ന് ദിവസം കൊണ്ടാണിവയെ പിടികൂടിയത്. കാലോത്സവം കഴിഞ്ഞാൽ അഴിച്ച് വിടും. 1000 ചതുരശ്ര അടി വിസ്തീർണത്തില്‍ താല്‍ക്കാലിക തൊഴുത്തും ഒരുക്കിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും നല്‍കാൻ സംവിധാനം ഇവിടെ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.