പാറമേക്കാവ് വേല ആഘോഷിച്ചു

തൃശൂർ: പാറമേക്കാവ് ക്ഷേത്രത്തിൽ വേല ആഘോഷിച്ചു. രാവിലെ വിശേഷാൽ ചതുശത നിവേദ്യം സ്വീകരിക്കാൻ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. അമ്പലപ്പുഴ വിജയകുമാറി​െൻറ അഷ്ടപദിയും, വൈകീട്ട് പരയ്ക്കാട് തങ്കപ്പൻമാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യവും അരങ്ങേറി. അകത്തെ മണ്ഡപത്തിൽ 32 തൃക്കൈകളോട് കൂടിയ ഭഗവതിയുടെ കളമെഴുത്ത്പാട്ടും മേൽക്കാവിൽ ഗുരുതിതർപ്പണവും നടത്തു. രാത്രിയിൽ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് ഒമ്പതാനപ്പുറത്ത് എഴുന്നള്ളിപ്പിന് പാറമേക്കാവ് ശ്രീപത്മനാഭൻ തിടമ്പേന്തി. പുലർച്ചെ തിരിച്ചെഴുന്നള്ളിപ്പും നടന്നു. വടക്കുംവാതിൽ ഗുരുതിയോടെ ചടങ്ങുകൾ പൂർത്തിയാക്കി. വെടിക്കെട്ടിന് നിയന്ത്രണവുമുള്ളതിനാൽ അമിട്ട്, ഗുണ്ട്, കുഴിമിന്നൽ എന്നിവ ഒഴിവാക്കിയായിരുന്നു വെടിക്കെട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.