ചെറുതുരുത്തി: കലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കുന്ന മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. യു.ആർ. പ്രദീപ് എം.എൽ. എ അധ്യക്ഷത വഹിച്ചു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, കലാമണ്ഡലം ശിവൻ നമ്പൂതിരി, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കലാമണ്ഡലം ക്ഷേമാവതി, മടവൂർ വാസുദേവൻ നായർ എന്നിവർ ചേർന്ന് ദീപ പ്രകാശനം നടത്തി. തുടർന്ന് കലാമണ്ഡലം കൃഷ്ണകുമാർ ആചാര്യന്മാരെ ആദരിച്ചു. ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ഡോ. ജെ.ആർ. പ്രസാദ്, സിനിമ നടൻ ബാബു നമ്പൂതിരി, വി. കലാധരൻ, ഡോ. കെ.കെ. സുന്ദരേശൻ, ചെർപ്പുളശ്ശേരി ശിവൻ, കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം രാജശേഖരൻ, കെ.ആർ. ഗിരീഷ്, എൻ.കെ. രാധാകൃഷ്ണൻ, സി. ജയചന്ദ്രൻ, വൈശാഖ് തുടങ്ങിയവർ സംസാരിച്ചു. കലാമണ്ഡലം ഭരണസമിതി അംഗം ടി.കെ. വാസു സ്വാഗതവും കലാമണ്ഡലം അരുൺ വാര്യർ നന്ദിയും പറഞ്ഞു. കലാമണ്ഡലം ശിവൻ നമ്പൂതിരിയുടെ തോരണയുദ്ധം കൂടിയാട്ടം, ശ്രീലക്ഷ്മി കൃഷ്ണകുമാറിെൻറ ഭരതനാട്യം, ന്യൂഡൽഹി നന്ദകുമാറിെൻറ നടരാജ് എന്നിവ വെള്ളിയാഴ്ച നടന്നു. ഇന്ന് നടക്കുന്ന സുഹൃദ് സമ്മേളനം നടൻ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.