എസ്​.ഡി.പി.ഐ പ്രവർത്തകന്​ വെ​േട്ടറ്റ സംഭവം: ആരോപണം അടിസ്​ഥാനമില്ലാത്തതെന്ന് സി.പി.എം

ചാവക്കാട്: തിങ്കളാഴ്ച രാത്രി എടക്കഴിയൂർ യു.പി സ്കൂൾ പരിസരത്ത് നാലകത്ത് ഹനീഫയുടെ മകൻ ഷമീറിനെ വെട്ടിയത് സി.പി.എം പ്രദേശിക നേതൃത്വത്തി​െൻറ അറിവോടെയാണെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമെന്ന് സി.പി.എം. ഷമീറിന് വെട്ടേെറ്റന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ പ്രചരിപ്പിക്കുന്ന സ്ഥലത്ത് ഒരു തരത്തിലുള്ള സംഘർഷവും ഉണ്ടായിട്ടില്ല. ഇങ്ങനെയൊരു സംഭവം നടന്നതായി പരിസരവാസികളും അറിഞ്ഞിട്ടില്ല. എന്നാൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഷമീർ ഒരു കേസിൽ ജാമ്യം കിട്ടി കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. എടക്കഴിയൂരിലെ കല്ല്യാണ ഹാളിൽ വെച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഇയാൾ ഒന്നാം പ്രതിയായിരുന്നു. ഇതി​െൻറ കൗണ്ടർ കേസുണ്ടാക്കുന്നതിന് എസ്.ഡി.പി.ഐ ബോധപൂർവമുണ്ടാക്കിയതാണ് ആക്രമണ സംഭവം. തീരമേഖലയിൽ വ്യാപകമായി സംഘർഷമുണ്ടാക്കാനും സ്വൈരജീവിതം തകർക്കാനുമുള്ള എസ്.ഡി.പി.ഐയുടെ നീക്കത്തി​െൻറ ഭാഗമാണ് ആരോപണത്തിന് പിന്നിലെന്നും സി.പി.എം പുന്നയൂർ സൗത്ത് ലോക്കൽ കമ്മിറ്റി കെ.ബി. ഫസലുദ്ദീൻ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.