'ജി.എസ്.ടി തദ്ദേശ സ്ഥാപനങ്ങളുടെ നട്ടെല്ലൊടിക്കും'

ഗുരുവായൂര്‍: ജി.എസ്.ടി നഗരസഭയുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുെന്നന്ന് നഗരസഭ മുന്‍ അധ്യക്ഷന്‍ ടി.ടി. ശിവദാസന്‍. നഗരസഭക്ക് സംഭവിച്ച വിനോദ നികുതിയുടെ നഷ്ടം നികത്താന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് ശിവദാസന്‍ കൗണ്‍സിലില്‍ ചൂണ്ടിക്കാട്ടി. ടെന്‍ഡറുകള്‍ക്ക് 18 ശതമാനം ജി.എസ്.ടി ആയതോടെ കരാറുകാര്‍ പിന്നോട്ട് പോവുകയാണ്. 10 ലക്ഷം രൂപക്ക് കരാറെടുക്കുന്നവര്‍ക്ക് 11.8 ലക്ഷം നല്‍കേണ്ട അവസ്ഥയാണ്. മുന്‍ വര്‍ഷത്തെ തുകയേക്കാള്‍ കുറഞ്ഞ തുകക്ക് കരാറെടുക്കാനാണ് പലര്‍ക്കും താൽപര്യം. ഇത് വരുമാനത്തില്‍ കുറവുണ്ടാക്കും. അടിയന്തരമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കത്ത് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂൾ വാര്‍ഷികാഘോഷം ഗുരുവായൂർ: കോട്ടപ്പടി ബഥനി കോണ്‍വ​െൻറ് എല്‍.പി സ്കൂളി​െൻറ 78-ാം വാര്‍ഷികം ആഘോഷിച്ചു. കൗണ്‍സിലര്‍ ബഷീര്‍ പൂക്കോട്‌ ഉദ്ഘാടനം ചെയ്തു. ഫാ. നോബി അമ്പൂക്കന്‍ അധ്യക്ഷത വഹിച്ചു. കോണ്‍വ​െൻറ് സുപ്പീരിയര്‍ സിസ്റ്റര്‍ സവിത സമ്മാനം നൽകി. ഫാ. മാത്യു കോങ്ങാട്ട്‌, പ്രധാനാധ്യാപിക സിസ്റ്റര്‍ കൊച്ചുറാണി, പി.ടി.എ പ്രസിഡൻറ് ജോജു ഇ. ജോർജ് തുടങ്ങിയവര്‍ സംസാരിച്ചു. പൂര്‍വവിദ്യാര്‍ഥികളായ സിസ്റ്റര്‍ ശാന്തി ഗ്രേസ്‌, ഫാ. ഫിജോ മേലിട്ട്‌ എന്നിവരെ അനുമോദിച്ചു. കലാപരിപാടികൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.