സി.പി.ഐയെ കുത്തി​, മാണിയെ പുകഴ്ത്തി ഇ.പി. ജയരാജൻ

തൃശൂര്‍: കെ.എം. മാണി ജനകീയ അടിത്തറയുള്ള നേതാവാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. കാർഷിക മേഖലയിൽ വലിയ സ്വാധീനമുള്ള നേതാവായ മാണി തങ്ങൾ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ സ്വീകരിക്കാൻ തയാറാവുന്നത് വലിയ കാര്യമാണെന്നും മാണിയെ സംസ്ഥാന സമ്മേളന സെമിനാറിൽ ക്ഷണിച്ചതിൽ തെറ്റില്ലെന്നും ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എൽ.ഡി.എഫ് ആശയങ്ങൾ സ്വീകരിക്കുന്നവരെ മുന്നണിയിലെടുത്ത് ഇടതു മുന്നണിയുടെ അടിത്തറ വിപുലീകരിക്കണം. ബദല്‍ നയം സ്വീകരിക്കുന്നവരെ മുന്നണിയില്‍ എടുക്കുന്നതില്‍ തെറ്റില്ല. എന്നാൽ അത് ഒരു പാർട്ടിക്ക് മാത്രം തീരുമാനിക്കാവുന്നതല്ല. മാണിയെ മുന്നണിയില്‍ എടുക്കുന്നതിനോട് സി.പി.െഎക്കുള്ള എതിർപ്പ് ചൂണ്ടിക്കാണിച്ചപ്പോൾ 'ഞങ്ങളുടെ നയം തീരുമാനിക്കുക ഞങ്ങൾതന്നെ'യെന്ന് ജയരാജൻ പ്രതികരിച്ചു. കണ്ണൂരില്‍ ഷുഹൈബ് വധത്തിൽ കെ. സുധാകരന്‍ നടത്തുന്നത് കപട സമരമാണ്. തന്നെ കൊല്ലാന്‍ വാടകക്കൊലയാളികള്‍ക്ക് തോക്കും കൊടുത്തുവിട്ട ആളാണ്. അങ്ങനെയുള്ള സുധാകരന്‍ എട്ടു മണിക്കൂറൊന്നും ഉപവസിച്ചാല്‍ പോര. ഏത് കൊലപാതകവും അപലപിക്കപ്പെടേണ്ടതാണെന്നും ഷുഹൈബ് വധത്തിൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ജയരാജന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.