മങ്ങാട് മേഖലയിലെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ സമാധാന ചർച്ച

കുന്നംകുളം: പോർക്കുളം പഞ്ചായത്തിലെ വെസ്റ്റ് മങ്ങാട് പ്രദേശത്തെ രാഷ്ട്രീയ സംഘർഷം ഒഴിവാക്കാൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗം ചേർന്നു. കുന്നംകുളം ഡിവൈ.എസ്.പി പി. വിശ്വംഭര​െൻറ നേതൃത്വത്തിലാണ് ചർച്ച നടന്നത്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സമയോചിതമായി നേതാക്കള്‍ ഇടപെടണമെന്ന് യോഗത്തിൽ നിർദേശം ഉയർന്നു. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കേസില്‍ ഉള്‍പ്പെടാത്തവരെ ഒഴിവാക്കണം. സംഭവങ്ങള്‍ ഉണ്ടായാല്‍ അത് പൊലീസിനെ അറിയിക്കാനും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനും മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി പ്രതിനിധികളായി പി.എം. സോമന്‍, കെ.എ. ജ്യോതിഷ്, മണികണ്ഠന്‍ മങ്ങാട് എന്നിവരാണ് അംഗങ്ങള്‍. സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രവർത്തകർ ശ്രദ്ധിക്കണമെന്ന് ആഹ്വാനം നൽകാനും ആവശ്യപ്പെട്ടു. സി.ഐ സി.ആർ. സന്തോഷ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായി കെ.എസ്. രാജേഷ്, കെ.കെ. മുരളി, സി.ജി. രഘുനാഥ്, പി.എം. സോമന്‍, പി.എസ്. ഷാനു, കെ.എ. ജ്യോതിഷ് എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.