ദേശീയപാതയിൽ ബൈക്കപകടം പതിവായി; ഒന്നര മാസത്തിനിടെ പൊലിഞ്ഞത് നാല് ജീവനുകൾ

ചാവക്കാട്: ദേശീയപാതയിലെ ബൈക്കപകടങ്ങളില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ പൊലിഞ്ഞത് നാല് യുവാക്കളുടെ ജീവന്‍. ദേശീയപാതയില്‍ കഴിഞ്ഞ മാസവും കഴിഞ്ഞ ശനിയാഴ്ചയും ഉണ്ടായ ബൈക്കപകടങ്ങളിലാണ് നാലുപേർ മരിച്ചത്. ആദ്യ അപകടത്തില്‍ എടക്കര ഒറ്റയിനി റോഡില്‍ മാമ്പുള്ളി വാസുവി​െൻറ മകന്‍ വിവാസ് (20), അകലാട് അമ്പാല നായാടി കോളനി തലപ്പുള്ളി മോഹന​െൻറ മകന്‍ ഷെയ്ബാജി (37) എന്നിവരാണ് മരിച്ചത്. എടക്കഴിയൂരിലെ നേര്‍ച്ചകാണാന്‍ പോകുകയായിരുന്ന വിവാസ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന ഷെയ്ബാജി, നായാടിക്കോളനിയിലെ കുന്നത്ത് അനു (25) എന്നിവര്‍ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. വിവാസ് അപകടം നടന്നയുടെനയും ഷെയ്ബാജി ചികിത്സയില്‍ കഴിയുമ്പോഴുമാണ് മരിച്ചത്. സമാന രീതിയിലാണ് ശനിയാഴ്ച തിരുവത്ര അതിര്‍ത്തി പെട്രോള്‍ പമ്പ് പരിസരത്തുണ്ടായ അപകടവും. വടക്കേക്കാട് നേര്‍ച്ച കണ്ട് മടങ്ങുകായായിരുന്ന വെളിയങ്കോട് കറുപ്പം വീട്ടില്‍ അഷ്‌ക്കറലി തങ്ങളുടെ മകന്‍ മുഹമ്മദ് റഈസ് തങ്ങള്‍ (21), വെളിയങ്കോട് പരേതനായ കുട്ട്യാട്ടില്‍ ഷംസുവി​െൻറ മകന്‍ ഷുക്കൂർ (23) എന്നിവരാണ് ഈ അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന തിരുവത്ര ചങ്ങനശ്ശേരി അലിയുടെ മകന്‍ മുസ്തഫയുടെ (29) ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ദേശീയപാതയില്‍ അപകടങ്ങള്‍ പതിവാണ്. കൈയും കാലും മുറിഞ്ഞും തലക്ക് പരിക്കു പറ്റിയും നിരവധി പേരാണ് ചികിത്സയിലുള്ളത്. നേരത്തെ ദേശീയ പാതയിലെ കുഴികളാണ് അപകട കാരണമായി ആരോപിച്ചതെങ്കില്‍ ഇപ്പോഴത്തേത് അമിത വേഗവും അശ്രദ്ധയുമാണ് കാരണമായി പറയുന്നത്. രണ്ടു ദിശകളില്‍ നിന്നായി അമിത വേഗത്തില്‍ വന്ന വാഹനങ്ങളാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുന്നത്. അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങള്‍ കണക്കിലെടുത്ത് രാത്രി വാഹനങ്ങൾ വേഗം കുറക്കാന്‍ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.