അഭയം തേടി തീരത്തുനിന്നെത്തി; പ്രതീക്ഷയുമായി മടക്കം

തൃശൂര്‍: 'പട്ടയം ഉറപ്പായും കിട്ടും'എന്ന അധികാരികളുടെ വാഗ്ദാനങ്ങൾ സ്വപ്നമായതോടെയാണ് 'പട്ടയം തരൂ'എന്ന മുദ്രാവാക്യവുമായി തീരവാസികൾ പട്ടയ മേളക്കെത്തിയത്. കഷ്ടതകളും ബുദ്ധിമുട്ടുകളും വിശദീകരിച്ച് മന്ത്രിക്കൊരു നിവേദനം കൂടി നൽകിയതോടെ പ്രതീക്ഷയുടെ നാളങ്ങൾ തെളിഞ്ഞു. ചാവക്കാട് താലൂക്കിലെ മണത്തല വില്ലേജിലെ തിരുവത്രയിൽനിന്നുള്ള 41 കുടുംബങ്ങളാണ് പതിറ്റാണ്ടുകളുടെ പട്ടയസ്വപ്നം മന്ത്രി ഇ. ചന്ദ്രശേഖരനോട് പങ്കുവെച്ചത്. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കെ.കെ. ഷാജഹാ​െൻറ നേതൃത്വത്തിൽ ഗുരുവായൂർ മണ്ഡലം പ്രസിഡൻറ് എ.ജി. ഷണ്മുഖനുമൊത്താണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പട്ടയമേള വേദിയിലെത്തിയത്. പതിറ്റാണ്ടുകളായി തിരുവത്രയിലും പരിസരത്തുമായി താമസിക്കുന്ന അമ്പതിലധികം കുടുംബങ്ങള്‍ക്കാണ് ഇതുവരെ പട്ടയം ലഭിക്കാത്തത്. പലവട്ടം അധികൃതരെ സമീപിച്ചെങ്കിലും തീരദേശ പരിപാലന നിയമത്തിൽ തട്ടി ഫലമുണ്ടായില്ല. ഇതിനിടെ ഇതേ സ്ഥലത്ത് താമസിക്കുന്ന മറ്റു പലർക്കും പട്ടയം കിട്ടിത്തുടങ്ങി. അധികൃതരെ വീണ്ടും സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. ജില്ല പട്ടയമേളയുടെ പട്ടികയിലും ഇടമില്ലാതായതോടെയാണ് മന്ത്രിയെ നേരിൽ കാണാനെത്തിയത്. നിവേദനം സ്വീകരിച്ച് കാര്യങ്ങൾ മനസ്സിലാക്കിയ മന്ത്രി തുടർ നടപടി കൈക്കൊള്ളാൻ സബ്കലക്ടര്‍ രേണുരാജിനെ ചുമതലെപ്പടുത്തി. തീരദേശ പരിപാലന നിയമത്തി​െൻറ പരിധിയിലുള്ള സ്ഥലമാണെങ്കിൽ ജില്ല തലത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് സബ് കലക്ടർ പറഞ്ഞു. സ്ഥലം പരിശോധിച്ച് നിയമത്തി​െൻറ പരിധിയിലാണെങ്കിൽ സര്‍ക്കാറി​െൻറ ശ്രദ്ധയില്‍പ്പെടുത്തി തീര്‍പ്പാക്കാന്‍ ശ്രമിക്കുമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.