ഇരിങ്ങാലക്കുട: നഗരസഭയിൽ ഫയലുകൾ നീങ്ങാൻ എൻജിനീയറിങ് സെക്ഷനിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണെന്ന് കൗൺസിലിൽ പ്രതിപക്ഷാംഗങ്ങളുടെ വിമർശനം. കൈക്കൂലി കൊടുത്തില്ലെങ്കിൽ ചുരുങ്ങിയത് ആറ് മാസമെങ്കിലും പ്രതികാര നടപടി എന്ന നിലയിൽ ഉദ്യോഗസ്ഥർ ഫയലുകൾ പൂഴ്ത്തി വയ്ക്കുന്നുണ്ടെന്ന് കൗൺസിലർ ഷിബിൻ ആരോപിച്ചു. എന്നാൽ, വ്യക്തമായ തെളിവോടെ ആരോപണം ഉന്നയിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാമെന്ന് അധ്യക്ഷ നിമ്യ ഷിജു പറഞ്ഞു. കൗൺസിലർ കെ.ഡി. ഷാബിവിെൻറ വാർഡിൽ സാനിറ്ററി കടയുടെ ലൈസൻസുമായി സംബന്ധിച്ച ഫയൽ നീങ്ങാൻ എൻജിനീയറിങ് സെക്ഷനിലെ ഓവർസിയർ 1000 രൂപ കൈക്കൂലി വാങ്ങിയെന്നും ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ഉദ്യോഗസ്ഥൻ തിരികെ നൽകിയ സംഭവമുണ്ടായിയെന്നും കൗൺസിലർ ബോധിപ്പിച്ചു. എന്നാൽ ആരോപണം ഭരണപക്ഷാംഗങ്ങൾ നിഷേധിച്ചു. ജനകീയാസൂത്രണം വാർഷിക പദ്ധതി രൂപവത്കരണം സംബന്ധിച്ച് വ്യാഴാഴ്ച ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങൾ ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.