ആമ്പല്ലൂര്‍-: വരന്തരപ്പിള്ളി കുട്ടോലിപാടത്ത് റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന വൈദ്യുതി തൂണുകള്‍ വാഹനയാത്രികര്‍ക്ക് അപകട ഭീഷണിയാകുന്നതായി പാരാതി. വരന്തരപ്പിള്ളി- പാലപ്പിള്ളി റോഡില്‍ റോഡിനോട് ചേര്‍ന്ന് ഇരുവശത്തുമാണ് വൈദ്യുതി തൂണുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. ചിലതില്‍ പാഴ്‌ചെടികള്‍ പടര്‍ന്ന നിലയിലാണ്. വാഹനങ്ങള്‍ തൊട്ടടുത്തെത്തുമ്പോഴാണ് ഇവ ശ്രദ്ധയില്‍പ്പെടുക. റോഡിന് വീതി കുറവായതിനാല്‍ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനും ബുദ്ധിമുട്ടാണ്. മത്സരയോട്ടം: ബസുകളുടെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കും ആമ്പല്ലൂര്‍-: വരന്തരപ്പിള്ളിയില്‍ മത്സരിച്ചോടുകയും അപകടത്തില്‍പെട്ട് മൂന്നുയാത്രികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത രണ്ട് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്യാനും നടപടിയെടുത്തതായി വരന്തരപ്പിള്ളി പൊലീസ് പറഞ്ഞു. കഴിഞ്ഞ 31 ന് തൃശൂർ- വരന്തരപ്പിള്ളി റൂട്ടിലെ മാത, ജോയ്സ് എന്നീ ബസുകളാണ് മത്സരിച്ചോടിയത്. വരന്തരപ്പിള്ളിയില്‍ വെച്ച് മാത ബസിെൻറ പിറകില്‍ ജോയ്‌സ് ഇടിക്കുകയും മൂന്ന് യാത്രികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.