കൈയേറ്റക്കാരായി ചിത്രീകരിക്കുന്നെന്ന്

തൃശൂർ: ജലസേചനവകുപ്പി​െൻറ കനാൽ രൂപരേഖയിലെ മാറ്റത്തെ തുടർന്ന് തങ്ങളെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്ന് ചാലക്കുടി കാടുകുറ്റി പഞ്ചായത്ത് 14-ാം വാർഡിൽ കോയിക്കര വീട്ടിൽ കെ.വി. തോമസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭാര്യ േത്രസ്യയുടെയും ത‍​െൻറയും പേരിലുള്ള രണ്ടു ഭൂമികളുടെ ഇടയിലൂടെയാണ് ചെറിയ കനാൽ പോകുന്നത്. രൂപരേഖയിലുണ്ടായ മാറ്റമാണ് തർക്കത്തിന് കാരണം. സംഭവത്തിൽ ക്രമക്കേടും അഴിമതിയുമാണ് വകുപ്പുതലത്തിൽ നടക്കുന്നതെന്ന് തോമസി​െൻറ മകൻ ജോയ് ആരോപിച്ചു. തെറ്റ് ന്യായീകരിക്കുന്ന ഉദ്യോഗസ്ഥരും വഴി വേണ്ടവരും ചേർന്ന് ആരോപണം ഉന്നയിക്കുകയാണ്. പ്രശ്നം സങ്കീർണമായതോടെ വീടുകയറി ആക്രമണംവരെ ഉണ്ടായി. വ്യക്തമായ രേഖകളുമായി വിജിലൻസ് മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുകയാണ് ചിലർ ചെയ്യുന്നതെന്നും തോമസ് ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.