ചാലക്കുടി: മേഖലയിലെ രാഷ്ട്രീയ- സാമൂഹിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന പൗലോസ് താക്കോല്ക്കാരെൻറ പേരിലുള്ള പുരസ്‌കാരം വി.എസ്. അച്യുതാനന്ദന്‍ ഏറ്റുവാങ്ങി. നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പുരസ്‌കാരവിതരണം ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസ്ഥാനത്തെ ജനകീയമാക്കിയ സോഷ്യലിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനത്തിെൻറ വക്താക്കളില്‍ ഒരാളായിരുന്നു പൗലോസ് താക്കോല്‍ക്കാരനെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ആ പ്രസ്ഥാനത്തോട് ചേര്‍ന്നു നിന്നവരാണ് ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലെയുള്ളവര്‍. എന്നാല്‍ സോഷ്യലിസ്റ്റ് ചിന്താധാരയുടെ അപചയമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ അപചയത്തിന് പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൗലോസ് താക്കോല്ക്കാരെൻറ 25-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചാലക്കുടി നഗരസഭയും പൗലോസ് താക്കോല്‍ക്കാരന്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. അനുസ്മരണം, വ്യക്തിക്ക് നിർമിച്ച് നല്‍കുന്ന വീടിെൻറ താക്കോല്‍ദാനം, വിദ്യാഭ്യാസ സഹായം, ചികിത്സ സഹായം, സ്മരണിക പ്രകാശനം തുടങ്ങിയവ ഇതോടൊപ്പം നടത്തി. ബി.ഡി. ദേവസി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ, എ.കെ. ചന്ദ്രന്‍, ചാലക്കുടി നഗരസഭ അധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍, പി.എം. ശ്രീധരന്‍, യൂജിന്‍ മോറേലി, വില്‍സന്‍ പാണാട്ടുപറമ്പില്‍, സി.ജി. ബാലചന്ദ്രന്‍, ഫാ. ജോസ് പാലാട്ടി, വി.ഒ. പൈലപ്പന്‍, എം.സി. ആഗസ്തി, സി.ടി. സാബു, ഐ.ഐ. അബ്്ദുൽ മജീദ്, പി.കെ. അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫുട്ബാൾ ഷൂട്ടൗട്ട് മത്സരവും ആയുർവേദ ക്യാമ്പും കൊരട്ടി: പഞ്ചായത്ത് എൽ.പി സ്കൂളിെൻറ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 11ന് രാവിലെ മുതൽ സൗജന്യ ആയുർവേദ ക്യാമ്പും ഫുട്ബാൾ ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിക്കും. ആയുർവേദ ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കാണ് പ്രവേശനം. ഫുട്ബാൾ ഷൂട്ടൗട്ടിൽ വിജയികൾക്ക് യഥാക്രമം 3000, 2000, 1000 രൂപ സമ്മാനം നൽകും. ഫോൺ: 9447215326, 9447878080
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.