നഷ്​ടപരിഹാരം അനുവദിക്കണം

തൃശൂർ: പൊള്ളലേറ്റ് മരിച്ച സ്കൂൾ പാചകതൊഴിലാളിയുടെ കുടുംബത്തിന് അടിയന്തരമായി സർക്കാർ നഷ്ടപരിഹാരം അനുവദിക്കണമെന്നും ആശ്രിതർക്ക് ജോലി നൽകണമെന്നും സ്കൂൾ പാചക തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വടക്കാഞ്ചേരി ആനപ്പറമ്പ് ഗവ.ഗേൾസ് എൽ.പി സ്കൂളിലെ പാചക തൊഴിലാളിയായ ലക്ഷ്മിക്കുട്ടി ജനുവരി ആറിന് കഞ്ഞിവെച്ച് കൊണ്ടിരിക്കുമ്പോൾ സ്റ്റൗവിൽ നിന്ന് തീപിടിച്ച് പൊള്ളലേറ്റാണ് മരിച്ചത്. ദാരുണ മരണത്തോടെ അവരെ ആശ്രയിച്ചുകഴിഞ്ഞ രണ്ട് പെൺമക്കളടങ്ങുന്ന കുടുംബം ഏറെ കഷ്ടത നേരിടുകയാണ്. ലക്ഷ്മികുട്ടിയമ്മയുടെ കുടുംബത്തെ സംരക്ഷിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെ 10ന് തൃശൂർ അഴിക്കോടൻ സ്മാരക ഹാളിൽ സ്കൂൾ പാചക തൊഴിലാളികളുടെ ജില്ല കൺവെൻഷൻ ചേരും. സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.