'നാദരത്നം' പുരസ്കാര സമർപ്പണം നാളെ

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽനിന്ന് വിരമിക്കുന്ന മൃദംഗം വകുപ്പ് അധ്യക്ഷനായ പി. കൃഷ്ണ കുമാറിന് ശിഷ്യരും ആസ്വാദകരും സഹപ്രവർത്തകരും ചേർന്ന് നൽകുന്ന 'നാദരത്നം'പുരസ്കാര സമർപ്പണം ശനിയാഴ്ച. കൂത്തമ്പലത്തിൽ ഒമ്പതിന് നടക്കുന്ന സമ്മേളനം കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ അധ്യക്ഷത വഹിക്കും. രണ്ടിന് നടക്കുന്ന സുഹൃദ് സംഗമവും ഗുരുപൂജയുടേയും ഉദ്ഘാടനം പി.കെ. ശശി എം.എൽ.എ നിർവഹിക്കും. ചെയർമാൻ കലാമണ്ഡലം ശിവദാസ്, കൺവീനർ കലാമണ്ഡലം ശശി മേനോൻ, ട്രഷറർ കലാമണ്ഡലം ജീവേശ് ശാസ്ത്രി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.