പെൻഷൻ ആവശ്യപ്പെട്ട്​ വയോജന ധർണ

തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. ജില്ല വൈസ് പ്രസിഡൻറ് വി.വി. ദേവദാസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി മുതലുള്ള വയോജന പെൻഷൻ നൽകുക, വയോജന കമീഷൻ രൂപവത്കരിക്കുക, കുറഞ്ഞ പെൻഷൻ 3000 രൂപയായി വർധിപ്പിക്കുക, സമഗ്ര ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുക തുടങ്ങിയവയാണ് ധർണയിൽ ഉന്നയിച്ച ആവശ്യങ്ങൾ. സംസ്ഥാന സെക്രട്ടറി പി.പി. ബാലൻ മുഖ്യപ്രസംഗം നടത്തി. സി.ആർ. ദാസ്, രാജു വെന്നിക്കൽ, കരീം എടക്കഴിയൂർ, ആേൻറാ പുത്തൂർ, വറീത് നടത്തറ, പി.ഡി. നാരായണൻ എന്നിവർ സംസാരിച്ചു. ജി. പ്രേംകുമാർ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.