ചാലക്കുടി: അകാലത്തിൽ വിട്ടുപിരിഞ്ഞ ഭർത്താവിെൻറ വേർപാടിൽ എന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്ന ബിന്ദുവിനും അഞ്ച് വയസ്സുകാരി മകൾക്കും ഗ്രാമം ഒത്തുചേർന്ന് വീടൊരുക്കി. കാടുകുറ്റി അമ്പഴക്കാട് സ്വദേശി കാച്ചപ്പിള്ളി സേവ്യറിെൻറ സ്വപ്നമാണ് സുഹൃത്തുക്കളും നാട്ടുകാരും ഒത്തുചേർന്ന് സഫലമാക്കിയത്. സേവ്യറിെൻറ സുഹൃത്ത് പാളയംപറമ്പ് സ്വദേശി മടപ്പിള്ളി ബാബു മൂന്ന് സെൻറ് സ്ഥലം വീടിനായി നൽകി. അഞ്ചര ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച ഭവനത്തിെൻറ താക്കോൽദാനം നടൻ ജയരാജ് വാര്യർ നിർവഹിച്ചു. മാള പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻറ് തോമസ് ഐ. കണ്ണത്ത്, ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ്, ഗൗരി, ഫാ. പോളി പടയാട്ടി, എം.ഐ. പൗലോസ്, സി.ആർ. മത്തായി, പി.എ. ജോയി, കെ.സി. അവറാച്ചൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.