ചാലക്കുടി: ആളൂര്‍ പഞ്ചായത്തിലെ പൊരുന്നക്കുന്ന് കുടിവെള്ള പദ്ധതി നവീകരിച്ച് സംരക്ഷിക്കാത്തതില്‍ പ്രദേശവാസികള്‍ക്ക് പ്രതിഷേധം. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ 20, 21 വാര്‍ഡുകളില്‍ കുടിവെള്ളം എത്തിക്കാൻ ആസൂത്രണം ചെയ്ത പദ്ധതിയാണിത്. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്നുവരെയും ഉച്ചതിരിഞ്ഞ് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയുമാണ് ഇവിടെ പമ്പിങ് നടക്കുന്നത്. എന്നാല്‍, പദ്ധതിക്കായി വെള്ളം പമ്പുചെയ്യുന്ന പൊരുന്നച്ചിറ ചേറ് നിറഞ്ഞ് നാശത്തിെൻറ വക്കിലാണ്. സംഭരണശേഷിയില്ലാത്തത് പലപ്പോഴും പമ്പിങ്ങിന് തടസ്സമാണ്. വെള്ളമില്ലാത്തപ്പോള്‍ പമ്പിങ് മുടങ്ങാതിരിക്കാന്‍ കിലോമീറ്ററുകള്‍ക്ക് അകലെ കാരൂര്‍ റോഡിലെ വെള്ളാഞ്ചിറ ജലസേചന പദ്ധതിയില്‍നിന്ന് ആവശ്യമായ വെള്ളം ചിറയിലേക്ക് എത്തിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ, ഇത് പല ഘട്ടങ്ങളിലും സൗകര്യപൂര്‍വം മറന്നുപോവുകയാണ്. പേരിന് അല്‍പം വെള്ളം മാത്രമേ പൊരുന്നച്ചിറ നിറക്കാന്‍ നല്‍കുന്നുള്ളൂ. ഇതില്‍ മാറ്റം വേണമെന്നതാണ് ഗുണഭോക്താക്കളുടെ പ്രധാന ആവശ്യം. പദ്ധതിയിലൂടെ ലഭിക്കുന്ന ജലം വേണ്ടത്ര ശുദ്ധമല്ലെന്നാണ് മറ്റൊരു പരാതി. ഇവിടത്തെ ഫില്‍ട്ടറിങ് കിണര്‍ സംവിധാനം വേണ്ടത്ര ഫലപ്രദമല്ല. ചളിവെള്ളം കയറാതിരിക്കാനും ജലലഭ്യത ഉറപ്പുവരുത്താനും ചിറയുടെ പകുതിയോളം വച്ച് തടയണ കെട്ടണമെന്ന ആവശ്യം ഉയരുന്നുണ്ട്. ചിറക്ക് ചുറ്റുമതിൽ ഇല്ലാത്തതിനാല്‍ മഴക്കാലത്ത് പുറമേ നിന്ന് അഴുക്കുജലം ഒഴുകിയെത്തുന്നുണ്ട്. ചുറ്റുമതില്‍ നിർമാണത്തിന് എം.എല്‍.എയും എം.പിയും ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പദ്ധതിയുടെ ടാങ്ക് നിർമിച്ചത് വേണ്ടത്ര ഉറപ്പോടെയല്ലെന്നും അത് സമീപവാസിയുടെ വീടിന് മുകളിലേക്ക് വീഴുന്നതിന് മുമ്പ് പൊളിച്ചുമാറ്റി പുതിയത് നിർമിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. പഞ്ചായത്തിലെ പൊതുവെള്ള ടാപ്പുകള്‍ നിര്‍ത്തലാക്കുന്ന സാഹചര്യത്തില്‍ അവ ഉപയോഗിക്കുന്നവര്‍ക്ക് പൊരുന്നച്ചിറ പദ്ധതിയിലൂടെ വെള്ളം സൗജന്യമായി അനുവദിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ചാലക്കുടി നഗരസഭ: ഇടത് മുന്നണിയിലെ സ്വതന്ത്രര്‍ വീണ്ടും ഇടഞ്ഞു ചാലക്കുടി: നഗരസഭയിലെ ഭരണകക്ഷിയായ ഇടതുമുന്നണിയിലെ നിർണായക ഘടകമായ രണ്ട് സ്വതന്ത്രര്‍ മുന്നണിക്കെതിരെ ബലപരീക്ഷണത്തിന് ഒരുങ്ങുന്നു. ഇപ്പോഴത്തെ വൈസ് ചെയര്‍മാൻ വില്‍സന്‍ പാണാട്ടുപറമ്പിലും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാൻ യു.വി. മാര്‍ട്ടിനുമാണ് പരസ്യ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇരുവർക്കുമെതിരെ ഭരണമുന്നണിയില്‍ ഗൂഢാലോചന നടക്കുന്നതായാണ് ഇവരുടെ പ്രധാന ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ഒരാഴ്ച മുമ്പ് ഇരുവരും മുന്നണിയില്‍നിന്ന് രാജിക്കൊരുങ്ങിയപ്പോൾ ജില്ല നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ചേർന്ന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കുന്ന യോഗത്തില്‍നിന്ന് ഇരുവരും വിട്ടുനിന്നു. ഇനിയും പ്രതിഷേധം തുടരുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. പാര്‍ലമെൻററി പാര്‍ട്ടി ലീഡര്‍ പി.എം. ശ്രീധരന്‍ രാജിെവക്കണമെന്ന് ഇവര്‍ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സീമയെ പെട്ടെന്ന് രാജിവെപ്പിച്ചത് ശരിയായില്ലെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഐക്യത്തോടെയും കെട്ടുറപ്പോടെയുമാണ് ചാലക്കുടി നഗരസഭ ഭരണം നടന്നിരുന്നത്. ഇടതുമുന്നണിയിലെ ധാരണപ്രകാരം ചെയര്പേഴ്സെൻറ അധികാരമാറ്റത്തോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കഴിഞ്ഞ ചെയര്‍പേഴ്‌സന്‍ സി.പി.ഐയിലെ ഉഷ പരമേശ്വരന്‍ സ്ഥാനം രാജിവച്ചപ്പോള്‍ വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍ രാജിവെക്കാത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ചാലക്കുടിയില്‍ ആകെയുള്ള 36 വാര്‍ഡുകളില്‍ 16ല്‍ യു.ഡി.എഫും 17ല്‍ എല്‍.ഡി.എഫുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് സ്വതന്ത്രരുടെ പിന്‍ബലത്തിലാണ് ഇടതുപക്ഷം ചാലക്കുടി ഭരിക്കുന്നത്. ബി.ജെ.പിക്ക് ഒരു അംഗമുണ്ടെങ്കിലും അദ്ദേഹം നിഷ്പക്ഷനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.