നിവേദനം നൽകി

തൃപ്രയാർ: മഴക്കാലപൂർവ ശുചീകരണത്തി​െൻറ ഭാഗമായി നാട്ടിക ഗ്രാമപഞ്ചായത്തിൽ കുമ്മായം വിതരണം ചെയ്തതിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് എ.െഎ.വൈ.എഫ് തൃപ്രയാർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് . സെക്രട്ടറി കെ.ആർ. ബിജു, പ്രസിഡൻറ് ജിനീഷ് ഐരാട്ട് എന്നിവർ നേതൃത്വം നൽകി. അരയംപറമ്പിൽ ക്ഷേത്രോത്സവം തൃപ്രയാർ: വലപ്പാട് ബീച്ച് അരയംപറമ്പിൽ ക്ഷേത്രോത്സവം ശനിയാഴ്ച വിപുലമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ ഒമ്പതിന് അഞ്ച് ആനകൾ പങ്കെടുക്കുന്ന ശീവേലി എഴുന്നള്ളിപ്പും ഉച്ചക്കുശേഷം മൂന്നിന് കൂട്ടിയെഴുന്നള്ളിപ്പും നടക്കും. വൈകുന്നേരം ഏഴിന് വെടിക്കെട്ട്, രാത്രി ഒമ്പതിന് കർണ്ണൻ കഥാപ്രസംഗം എന്നിവയുമുണ്ടാകും. എഴുന്നള്ളിപ്പുകൾക്ക് തിരുവമ്പാടി കുട്ടിശങ്കരൻ തിടമ്പേറ്റും. വെള്ളിയാഴ്ച വിളക്കുമഹോത്സവവും ഉത്സവപ്പിറ്റേന്ന് ഉച്ചാറൽ പൂരവും ആഘോഷിക്കും. എ.ബി. രാജീവ്, എ.എസ്. ചന്ദ്രദാസ്, എ.ജി. രത്നകുമാർ, എ.കെ. ജോഷി നാഥൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.