പറവൂർ ബാബുവിന്​ സാഹിത്യ പുരസ്കാരം

കൊടുങ്ങല്ലൂർ: ഐ.ആർ. കൃഷ്ണൻ മേത്തലയുടെ സ്മരണാർഥം നൽകുന്ന സാഹിത്യ പുരസ്കാരം പറവൂർ ബാബു രചിച്ച 'ഒറ്റുകാര​െൻറ സുവിശേഷം' എന്ന നോവലിന്. പൂയ്യപ്പിള്ളി തങ്കപ്പൻ, സെബാസ്റ്റ്യൻ, ടി.കെ. ഗംഗാധരൻ, മുരളീധരൻ ആനാപ്പുഴ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് കൃതി തെരഞ്ഞെടുത്തത്. 10,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാര സമർപ്പണം ഫെബ്രുവരി 11ന് വൈകീട്ട് ശ്രീകുമാര സമാജം ഹാളിൽ നടക്കും. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉഷാദേവി മാരായിൽ, സി.എസ്. തിലകൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. കേരള വേട്ടുവ സമാജം വാർഷിക പൊതുയോഗം കൊടുങ്ങല്ലൂർ: രാജ്യത്ത് വർധിച്ച് വരുന്ന പട്ടികജാതി-വർഗ പീഡനങ്ങൾക്ക് അറുതിവരുത്തണമെന്ന് കേരള വേട്ടുവ സമാജം സംസ്ഥാന വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻറ് ഗണേഷ് ചാത്തപ്പൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അരുൺ േഗാപി, സെക്രട്ടറി സുശീൽകുമാർ, സുരേന്ദ്രൻ, ചന്ദ്രമിതി സുരേന്ദ്രൻ, എം.കെ. സോമൻ, തങ്കരാജ്, ഉണ്ണികൃഷ്ണൻ, കെ.ടി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായി ഗേണഷ് ചാത്തപ്പൻ (പ്രസി.), അരുൺ ഗോപി (ജന. സെക്ര.), ചന്ദ്രമതി സുരേന്ദ്രൻ, എം.കെ. സോമൻ, സി.ആർ. തങ്കരാജ് (വൈസ്. പ്രസി.), വി.എ. സുശീൽകുമാർ, കെ.ടി. സുബ്രഹ്മണ്യൻ (സെക്ര.), ഉണ്ണികൃഷ്ണൻ (ട്രഷ.) എന്നിവരെ തെരെഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.