പ്രഫ. സന്ദീപ് പാണ്ഡെയുടെ പ്രഭാഷണം ഇന്ന്​

കൊടുങ്ങല്ലൂർ: മാഗ്സസെ അവാർഡ് ജേതാവും പ്രമുഖ സാമൂഹികപ്രവർത്തകനുമായ പ്രഫ. സന്ദീപ് പാണ്ഡെ വ്യാഴാഴ്ച രാവിലെ 10ന് അസ്മാബി കോളജിൽ പ്രഭാഷണം നടത്തും. 'ഇന്ത്യൻ ജനാധിപത്യം: -സുതാര്യതയുടെ അലയൊലികൾ' എന്നതാണ് വിഷയം. ഗ്രാമിക ഉദ്ഘാടനം കൊടുങ്ങല്ലൂർ: എം.ഇ.എസ് അസ്മാബി കോളജി​െൻറ സാമൂഹിക പ്രതിബദ്ധത പരിപാടിയായ 'ഗ്രാമിക -2018' സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ എറിയാട്, കയ്പമംഗലം, എടവിലങ്ങ്, എസ്.എൻ പുരം, മതിലകം എന്നീ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത വാർഡുകളിൽ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തി. പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, സെക്രട്ടറി കറസ്പോണ്ടൻറ് കെ.എം. അബ്ദുസ്സലാം, സ്വാശ്രയ വിഭാഗം മേധാവി ഡോ. കെ.പി. സുമേധൻ, കോഓഡിനേറ്റർ സനന്ദ് സദാനന്ദൻ എന്നിവർ നേതൃത്വം നൽകി. കൊയ്ത്തുത്സവം കൊടുങ്ങല്ലൂർ: പെരിങ്ങപ്പാടത്തെ 20 ഏക്കറിെല നെൽകൃഷി വിളവെടുത്തു. പ്രദേശത്തെ യുവജന- സാംസ്കാരിക കൂട്ടായ്മയായ അല്ലെൻഡെ തിയറ്റേഴ്സി​െൻറയും വി.കെ. രാജൻ വായനശാലയുടെയും സംയുക്താഭിമുഖ്യത്തിലാണ് കൃഷി നടത്തിയത്. 5000 കിലോയോളം നെല്ലാണ് വിളവെടുത്തത്. കൗൺസിലർ വി.ബി. രതീഷ്, വി.ആർ. സിറിൾ, പി.എസ്. അനിൽ, വി.ജി. കണ്ണൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.