സ്​പീഡ് പോസ്​റ്റോഫിസിലേക്ക് മാർച്ച് നടത്തി

തൃശൂർ: അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും പൊതുവിപണിയിലെ ഉൗഹക്കച്ചവടവും തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, എല്ലാ തൊഴിലാളികളുടേയും പ്രതിമാസ പെൻഷൻ 3000 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത േട്രഡ് യൂനിയൻ ജില്ല സമിതിയുടെ നേതൃത്വത്തിൽ തൃശൂർ . ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. സമിതി ജില്ല ചെയർമാൻ എം.എം.വർഗീസ് അധ്യക്ഷത വഹിച്ചു. കൺവീനർ എ.എൻ. രാജൻ, വിവിധ േട്രഡ് യൂനിയൻ നേതാക്കളായ പി.ആർ. ഉണ്ണികൃഷ്ണൻ, വി.എൻ. ബാഹുലേയൻ, പി. വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ബി.എം.എസ്. ഒഴികെയുള്ള 20-ഓളം തൊഴിലാളി സംഘടനകളാണ് രാജ്യവ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധ ദിനാചരണത്തിലും മാർച്ചിലും പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.