പൂങ്കുന്നം സ്​കൂളിന്​ നാല്​ ലക്ഷം

തൃശൂർ: പൂങ്കുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അടുത്ത അധ്യയന വർഷം മുതൽ എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾ തുടങ്ങാൻ പ്രവാസി വ്യവസായി സി.കെ. മേനോൻ നാല് ലക്ഷം രൂപ നൽകി. തുകക്കുള്ള െചക്ക് കൗൺസിലർ ജോൺ ഡാനിയേൽ, കുട്ടൻകുളങ്ങര ദേവസ്വം പ്രസിഡൻറ് സി. വിജയൻ എന്നിവർ സ്കൂൾ പ്രിൻസിപ്പൽ കെ.എസ്. ഭരതരാജന് കൈമാറി. കൗൺസിലർ ലളിതാംബിക, പി.ടി.എ പ്രസിഡൻറ് സിന്ധു, എം.കെ. പ്രകാശൻ, പി.എ. ബീന എന്നിവർ പെങ്കടുത്തു. പച്ചക്കറി വിളവെടുപ്പ് തൃശൂർ: ചിറ്റിലപ്പിള്ളി െഎ.ഇ.എസ് എജുക്കേഷനൽ സൊൈസറ്റി കാമ്പസിൽ കാബേജ്, കോളിഫ്ലവർ എന്നിവയുടെ വിളവെടുപ്പുത്സവം നടന്നു. ഹരിത കേരള പദ്ധതിയുടെ ഭാഗമായി കാർഷിക സർവകലാശാലയുമായി സഹകരിച്ചാണ് കൃഷിയിറക്കിയത്. പൂർണമായും ജൈവ കിഷൃരീതിയാണ് അവലംബിച്ചത്. വെണ്ട, വഴുതന, അമര, പയർ എന്നിവയും വിളവെടുത്തു. െഎ.ഇ.എസ് ഡയറക്ടർ എ.വി. കുഞ്ഞുമോൻ, പ്രിൻസിപ്പൽ സി. ലതപ്രകാശ്, കൺവീനർ പി.യു. സുബൈദ, അടാട്ട് കൃഷി ഒാഫിസർ സ്മിത ഫ്രാൻസിസ്, പ്രഗേഷ്കുമാർ എന്നിവർ പെങ്കടുത്തു. അനുമോദിച്ചു തൃശൂർ: സംസ്ഥാന പൊലീസ് മേധാവിയുടെ 'ബാഡ്ജ് ഒാഫ് ഒാണർ' പുരസ്കാരം നേടിയ പെൻഷനേഴ്സ് സംഘം അംഗം കെ.വി. ഗോപാലകൃഷ്ണനെ ജില്ല കമ്മിറ്റി അനുമോദിച്ചു. തൃശൂർ സിറ്റി ട്രാഫിക് പൊലീസ് റിട്ട. എസ്.െഎയാണ് ഗോപാലകൃഷ്ണൻ. സംസ്ഥാന സെക്രട്ടറി എസ്.ആർ. മല്ലികാർജുനൻ പൊന്നാട അണിയിച്ചു. ജില്ല പ്രസിഡൻറ് കെ.ആർ. ശശിധരൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.