കാലിക്കറ്റ് സർവകലാശാല ൈപ്രവറ്റ് കോളജ്​ കലോത്സവം: തൃശൂർ ജില്ല മുന്നിൽ

തൃശൂർ: കാലിക്കറ്റ് സർവകലാശാല ൈപ്രവറ്റ് കോളജ് കലോത്സവം 'സർഗപൂർണിമക്ക്' വർണാഭ തുടക്കം. 21 ഇനങ്ങളിൽ ഫലം വന്നപ്പോൾ 143 പോയൻറുമായി തൃശൂർ ജില്ലയാണ് മുന്നിൽ. 67 പോയൻറുമായി മലപ്പുറം രണ്ടാമതും 14 പോയേൻറാടെ പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. കോളജുകളിൽ 62 പോയൻറുമായി തൃശൂർ ശക്തൻ തമ്പുരാൻ കോളജാണ് മുന്നിലുള്ളത്. 49 പോയൻറുമായി നിലമ്പൂർ ക്ലാസിക്ക് കോളജും 34 പോയൻറുമായി ഗുരുവായൂർ ആര്യഭട്ട കോളജും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ലളിതഗാനം, സംഘഗാനം, മാപ്പിളപ്പാട്ട്, നാടൻപാട്ട്, മാർഗംകളി, ഒപ്പന തുടങ്ങിയ മത്സരങ്ങളാണ് അരങ്ങേറിയത്. തൃശൂർ ടൗൺഹാൾ, ജവഹർ ബാലഭവൻ, മുണ്ടശേരി ഹാൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ ഉദ്ഘാടനം ചെയ്തു. ജാതിക്കെതിരെ സംസാരിച്ച കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണം സർഗാത്മകത വറ്റുന്നതി​െൻറ അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് സി.ജെ. ഡേവിഡ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അധ്യയന വർഷം കൂടുതൽ മാർക്കുനേടിയ വിദ്യാർഥികൾക്ക് പ്രഫ. ആർ.ബിന്ദു സമ്മാനം വിതരണം ചെയ്തു. ആശംസ അർപ്പിച്ചു സംസാരിച്ച ഗായകൻ അനൂപ് ശങ്കർ ഗാനാലാപനവും നടത്തി. കലോത്സവം വ്യാഴാഴ്ച്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.