കുണ്ടൂർ പാലം യാഥാർഥ്യമായില്ല; 2007ലെ സംസ്​ഥാന ബജറ്റിൽ 22 കോടി രൂപ വകയിരുത്തിയിരുന്നു

മാള: സംസ്ഥാന സർക്കാറി​െൻറ ബജറ്റിൽ 22 കോടി രൂപ വകയിരുത്തിയ കുണ്ടൂർ പാലം യാഥാർഥ്യമായില്ല. ധനമന്ത്രി തോമസ് ഐസക് 2007ൽ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് സംസ്ഥാനത്തെ വിവിധ പാലങ്ങള്‍ക്കൊപ്പം കുണ്ടൂര്‍ -കുത്തിയതോട് പാലവും ഇടംപിടിച്ചത്. വിവിധ പാലങ്ങള്‍ നിർമിക്കാന്‍ 13,000 കോടിയാണ് അന്ന് വകയിരുത്തിയത്. ഫണ്ട് അനുവദിച്ചതിനെ തുടർന്ന് കുണ്ടൂര്‍--കുത്തിയതോട് പാലത്തിന് എസ്റ്റിമേറ്റ് തയാറാക്കുന്നതിന് വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എയും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും പദ്ധതി പ്രദേശം സന്ദർശിച്ചിരുന്നു. എന്നാൽ, പദ്ധതി പ്രായോഗികമായില്ല. പുതിയ ബജറ്റിൽ പദ്ധതി പരിഗണിക്കപ്പെട്ടിട്ടില്ല. തൃശൂർ, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് അപ്രോച്ച് റോഡിന് സ്വകാര്യ വ്യക്തികൾ ഭൂമി വിട്ടുനൽകാൻ തയാറായിരുന്നില്ല. 50 മീറ്ററാണ് അപ്രോച്ച് റോഡിന് വേണ്ടിയിരുന്നത്. തുടർന്ന് അധികൃതർ ചർച്ച നടത്തി വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചു. എന്നാൽ, തുടർ നടപടികൾ മരവിക്കുകയായിരുന്നു. പാലം ഇല്ലാത്തതിനാൽ കുണ്ടൂരിൽനിന്ന് മറുകര കടക്കാൻ കിലോ മീറ്ററുകൾ കറങ്ങി കണക്കൻ കടവ് റെഗുലേറ്റർ കം ബ്രിഡ്ജിനെ ആശ്രയിക്കേണ്ടതുണ്ട്. പാലം യാഥാർഥ്യമാകുന്നതോടെ മാള, കുഴൂര്‍ മേഖലയില്‍ നിന്നുള്ളവര്‍ക്ക് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് എളുപ്പം എത്തിച്ചേരാനാകും. മാള -ആലുവ ദൂരപരിധി അഞ്ച് കിലോ മീറ്ററായി കുറയുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.