വടക്കാഞ്ചേരി: കിടപ്പാടവും വീടും ഇല്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്ന സർക്കാറിെൻറ 'ലൈഫ്' പദ്ധതിക്കായി ദമ്പതികൾ സ്ഥലം സംഭാവനയായി നൽകി. വടക്കാഞ്ചേരി നഗരസഭയിലെ പഴയ മുണ്ടത്തിക്കോട് പഞ്ചായത്തിൽ ഉൾപ്പെടുന്ന അമ്പലപുരം കായം പുറത്ത് കെ.കെ.പുഷ്പാംഗദനും ഭാര്യ എ. ശ്രീമതിയുമാണ് പുതുരുത്തി വില്ലേജിൽ 202/10 സർവേ നമ്പറിൽ ഉള്ള 25 സെൻറ് സ്ഥലം സംഭാവനയായി നൽകിയത്. രേഖകളും സമ്മതപത്രവും നഗരസഭ അധികൃതർക്ക് കൈമാറി. കെ.കെ. പുഷ്പാംഗദൻ തലപ്പിള്ളി താലൂക്ക് ഓഫിസിൽനിന്ന് റവന്യൂ ഇൻസ്പെക്ടറായി റിട്ടയർ ചെയ്തയാളാണ്. ഭാര്യ ശ്രീമതി എളനാട് സെൻറ് ജോൺസ് സ്കൂൾ സംസ്കൃത അധ്യാപികയായിരുന്നു. ഇരുവരും കേരള സറ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ പ്രവർത്തകരുമാണ്. മക്കൾ: കെ.പി. ശ്രീലേഖ, കെ.പി.ശ്രീകല, കെ.പി.കൃഷ്ണനുണ്ണി. മക്കളുടെ പൂർണ സമ്മതത്തോടെയാണ് സ്ഥലം വിട്ടുനൽക്കുന്നതെന്ന് ദമ്പതികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.