കുന്നംകുളം: സ്വകാര്യ ബസിെൻറ പിൻവാതിലിലൂടെ തെറിച്ച് വീണ് യാത്രക്കാരന് പരിക്ക്. കോട്ടപ്പടി ചേമ്പിൽ ഭരതെൻറ മകൻ പ്രകാശനാണ് (55) പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ ചിറ്റഞ്ഞൂർ റൈറ്റിെൻറ വളവിലായിരുന്നു അപകടം. കുണ്ടുകടവ്-അഞ്ഞൂർ-കുന്നംകുളം റൂട്ടിലോടുന്ന 'സ്നേഹ' ബസിൽ നിന്നാണ് വീണത്. സംഭവ സമയം ബസിെൻറ വാതിലുകൾ അടച്ചിരുന്നില്ല. അമിതവേഗത്തിലായിരുന്ന ബസ് വളവിൽ തിരിക്കുന്നതിനിടെ പ്രകാശൻ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. തലക്കാണ് പരിക്ക്. ഓടിക്കൂടിയവർ ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. ഒരു മാസം മുമ്പും സമാന രീതിയിൽ അപകടം സംഭവിച്ച് വിദ്യാർഥിനികൾക്ക് പരിക്കേറ്റിരുന്നു. ചികിത്സാ സഹായം കുന്നംകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പട്ടികജാതി പട്ടികവര്‍ഗ ക്ഷേമമന്ത്രിയുടെ ചികിത്സാ ധനസഹായ നിധിയില്‍ നിന്നുമായി 27.55 ലക്ഷം രൂപയുടെ സഹായം അനുവദിച്ചു. മന്ത്രി എ.സി. മൊയ്തീന്‍ നല്‍കിയ 95 അപേക്ഷകളാണ് പരിഗണിച്ചത്. ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിന്ന് തുക തഹസില്‍ദാര്‍ക്ക് കൈമാറും. അഞ്ഞൂര്‍, ആര്‍ത്താറ്റ്, ചെമ്മന്തട്ട, ചൊവ്വന്നൂര്‍, ഇയ്യാല്‍, കടങ്ങോട്, കാണിപ്പയ്യൂര്‍, കരിക്കാട്, കോട്ടപ്പുറം, ചിറ്റണ്ട, കുന്നംകുളം, നെല്ലുവായ്, പഴഞ്ഞി, കരിയന്നൂര്‍, പോര്‍ക്കുളം, വെള്ളാറ്റഞ്ഞൂര്‍, വേലൂര്‍, വെള്ളറക്കാട്, കാട്ടകാമ്പാല്‍, തയ്യൂര്‍ വില്ലേജ് ഓഫിസുകള്‍ വഴി തുക വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.