അറവ് മാലിന്യം റോഡില്‍ തള്ളിയ നിലയില്‍

അണ്ടത്തോട്: അറവ് ശാലകളില്‍ നിന്നുള്ള മാലിന്യം റോഡില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ ഉള്‍പ്പെട്ട നാക്കോല റോഡിലാണ് അറവ് മാലിന്യം തള്ളിയത്. പൊലീസ് സ്റ്റേഷ​െൻറ മീറ്ററുകള്‍ അപ്പുറത്താണ് ചാക്കുകളിലാക്കി മാലിന്യം തള്ളിയത്. ചാക്കുകളില്‍ നിന്ന് മാലിന്യം കാക്കകളും തെരുവ് നായ്ക്കളും പുറത്ത് വലിച്ചിട്ട നിലയിലാണ്. ദുര്‍ഗന്ധം വമിച്ച് പരിസരവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ദുരിതമായി. മാലിന്യം നായ്ക്കളും കാക്കകളും കൊത്തിയെടുത്ത് സമീപ വീടുകളുടെ മുന്‍വശങ്ങളിലും കിണറുകളിലും കൊണ്ടിടുന്നതും വ്യാപകമാണ്. രാത്രിയുടെ മറവില്‍ പുന്നയൂര്‍ക്കുളം ഭാഗത്തെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകളില്‍ നിന്നുള്ള മാലിന്യമാണ് തള്ളുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന കശാപ്പുശാലകള്‍ക്ക് എതിരെ നടപടി എടുക്കാത്തതാണ് മാലിന്യം തള്ളുന്നതിന് കാരണം എന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.