ഗണിതം ഇനി രസകരമാകും; ലാബുകൾ ഒരുങ്ങി

പാവറട്ടി: 'ഗണിതവിജയം'പദ്ധതിയുടെ ഭാഗമായി പ്രൈമറി വിദ്യാലയങ്ങളിൽ ഗണിത ലാബുകൾ ഒരുങ്ങുന്നു. സർവശിക്ഷ അഭിയാൻ മുല്ലശ്ശേരി ബി.ആർ.സിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ ഗണിത ലാബുകളൊരുങ്ങുന്നത്. കണക്ക് എളുപ്പവും ആസ്വാദ്യകരവുമാക്കുക എന്നതാണ് ലക്ഷ്യം. ചതുരക്കട്ടകൾ, ടോക്കണുകൾ, മുത്തുകൾ, പൊട്ടുകൾ, ഡൈസ്, ഡോമിനോ, അരവിന്ദ് ഗുപ്ത സംഖ്യാബോർഡ്, സംഖ്യ കാർഡുകൾ, കളി കറൻസി നോട്ടുകൾ തുടങ്ങി നിരവധി പഠനോപകരണങ്ങളാണ് ഗണിത ലാബിലെ മുഖ്യ ആകർഷണം. മുല്ലശ്ശേരി സ​െൻറ് ജോസഫ്സ് എൽ.പി സ്കൂളിൽ ബ്ലോക്ക്‌ തലത്തിലെ ആദ്യ ഗണിത ലാബ്‌ തയ്യാറായി. ബി.ആർ.സിയിലെ പരിശീലകർക്കൊപ്പം പ്രധാനാധ്യാപിക സിസ്റ്റർ സെബിയുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും പഠനോപകരണ ശിൽപശാലയിൽ പങ്കെടുത്തു. ബ്ലോക്ക് പരിധിയിൽപ്പെട്ട മല്ലശ്ശേരി, വെങ്കിടങ്ങ്, എളവള്ളി, പാവറട്ടി പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത ഒരു വിദ്യാലയത്തിൽ ഈ വർഷം ഗണിത ലാബ് ഒരുക്കുമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫിസർ കെ. രണദിവെ അറിയിച്ചു. സ​െൻറ് ജോസഫ്സ് സ്കൂളിലെ ഗണിത ലാബ് ശിൽപശാലയിൽ ട്രെയിനർമാരായ എം.കെ. മുഹമ്മദ് സിദ്ദിഖ്, കെ.എച്ച്. സിന്ധു, സി.ആർ.സി കോ-ഓഡിനേറ്റർമാരായ എൻ.കെ. ഇസ്മയിൽ, പി.കെ. ബിന്ദു, ബിന്ദു ജെ. തട്ടിൽ, സുശോഭ, കെ. ആയിഷ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.