ചാവക്കാട്: വാടകക്ക് കാറുകൾ വാങ്ങി മറിച്ച് വിറ്റ കേസിൽ അറസ്റ്റിലായ പ്രതി അഞ്ച് കാറുകൾ നൽകാമെന്ന് പറഞ്ഞ് 13 ലക്ഷം തട്ടിയതായി വീണ്ടും പരാതി. അകലാട് ചക്ക്യാംപറമ്പിൽ ഉമറാണ് ചാവക്കാട് ഇൻസ്പെക്ടർ കെ.ജി. സുരേഷിന് പരാതി നൽകിയത്. കഴിഞ്ഞ ദിവസം ചാവക്കാട് അറസ്റ്റിലായ പ്രതി കോതമംഗലം വാരപ്പെട്ടി വളവിൽ രാജൻ (47) റിമാൻഡിലാണ്. ചാവക്കാട് പുതുവീട്ടിൽ നൗഷാദിെൻറ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്ന് കാറുകൾ നൽകാമെന്ന് പറഞ്ഞ് 13 ലക്ഷം തട്ടിയെന്നായിരുന്നു പരാതി. രാജനെ അറസ്റ്റ് ചെയ്ത സംഭവം വാർത്തയായതോടെയാണ് ഉമർ പരാതിയുമായെത്തിയത്. പരിചയക്കാരിൽ നിന്ന് വാടകക്കായി വാങ്ങിയ ഇരുപതിലേറെ കാറുകൾ ചാവക്കാട്, പൊന്നാനി മേഖലയിൽ വിറ്റ ഇയാൾക്കെതിരെ കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്ന് പരാതികൾ ഉയരാൻ സാധ്യതയുള്ളതായി പൊലീസ് പറഞ്ഞു. അതാത് സ്റ്റേഷനുകളിൽ പരാതി നൽകിയാൽ ചോദ്യം ചെയ്യാനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.