കുഞ്ഞു ഫാത്തിമയുടെ നാണയ കുടുക്കയും ​െപാട്ടിച്ചു

കൊടുങ്ങല്ലൂർ: പ്രളയത്തിൽ കളിപ്പാട്ടങ്ങൾ നഷ്ടപ്പെട്ട കുരുന്നുകളുടെ സങ്കടത്തിന് മുന്നിൽ ഫാത്തിമ സാറയുടെ കുഞ്ഞു മനസ്സിന് പിടിച്ചുനിൽക്കാനായില്ല. ത​െൻറ നാണയ കുടുക്ക അവൾ പൊട്ടിച്ചു. പ്രളയബാധിത പ്രദേശത്തെ കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ സമാഹരിക്കുന്ന കൊടുങ്ങല്ലൂർ നഗരസഭ ആവിഷ്ക്കരിച്ച പദ്ധതിയിൽ മൂന്നാം ക്ലാസുകാരിയായ ഫാത്തിമയും പങ്കാളിയായി. കൊടുങ്ങല്ലൂർ പടുവിങ്ങൽ നവാസി​െൻറ മകളായ സാറ, സ്വരുക്കൂട്ടിയ പണം കൊണ്ട് വാങ്ങിയ കളിപ്പാട്ടങ്ങൾ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രന് കൈമാറി. വൈസ് ചെയർപേഴ്സൻ ഹണി പീതാംബരൻ, പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണികൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്. കൈസാബ്, സി.കെ. രാമനാഥൻ, പി.എൻ. രാമദാസ്, നഗരസഭ സെക്രട്ടറി സുജിത്ത് എന്നിവരും സന്നിഹിതരായിരുന്നു. നഗരസഭയുടെ പദ്ധതിയിലേക്ക് കഴിഞ്ഞ ദിവസം വളാഞ്ചേരി നഗരസഭ ചെയർപേഴ്സ​െൻറ നേതൃത്വത്തിൽ കളിപ്പാട്ടങ്ങൾ എത്തിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.