തൃശൂർ: ദുരിതാശ്വാസ ക്യാമ്പിലേക്കെത്തിച്ച പഴം-പച്ചക്കറികളും പലവ്യഞ്ജനങ്ങളും കോൺഗ്രസ് ഭരിക്കുന്ന സൊസൈറ്റിയിലേക്ക് കടത്തി. ആക്ഷേപത്തെ തുടർന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നുള്ള അന്വേഷണത്തിൽ സൊസൈറ്റിയുടെ ഗോഡൗണിൽനിന്ന് പിടിച്ചെടുത്തു. ഞായറാഴ്ച വൈകീട്ട് കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ കലക്ഷൻ സെൻററിലേക്ക് തമിഴ്നാട്ടിൽനിന്നും കർണ്ണാടകയിൽനിന്നും കൊണ്ടുവന്ന സാധനങ്ങളാണ് ഡി.സി.സി വൈസ് പ്രസിഡൻറ് ഡയറക്ടറായി ഭരിക്കുന്ന നടത്തറ കാച്ചേരി പഴം-പച്ചക്കറി മാർക്കറ്റിങ് സഹകരണ സംഘത്തിലേക്ക് കടത്തിയത്. 6675 കിലോ അരി, 50 പാക്കറ്റ് ഓയില്‍, സോപ്പ്, മരുന്നുകള്‍, വസ്ത്രം എന്നിവയാണ് ലോറിയില്‍ ഉണ്ടായിരുന്നത്. കലക്ടറേറ്റിലെത്തി അയച്ച സാധാനങ്ങളുടെ പട്ടിക കലക്ടറിൽനിന്നും ഒപ്പു വെച്ച് വാങ്ങുന്നതിന് നൽകിയതിലെ പരിശോധനയിലാണ് കുടുങ്ങിയത്. ഡയറക്ടർ അനിൽ വിളിച്ചു പറഞ്ഞതനുസരിച്ചാണ് ഗോഡൗൺ അനുവദിച്ചതെന്നും, സദുദ്ദേശ്യം മാത്രമായിരുന്നുവെന്നും ഇത് സംബന്ധിച്ച് തനിക്ക് അറിവൊന്നുമുണ്ടായിരുന്നില്ലെന്നും സംഘം പ്രസിഡൻറ് ടി.കെ. ശ്രീനിവാസൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.