ഗോപു നന്തിലത്ത് ജി-മാര്‍ട്ടില്‍ ഉത്രാടം സെയില്‍

തൃശൂർ: ഗോപു നന്തിലത്ത് ജി-മാര്‍ട്ട് ഷോറൂമുകളില്‍നിന്നും ഒരു രൂപപോലും മുടക്കാതെ എല്‍.ജിയുടെ ഗൃഹോപകരണങ്ങള്‍ വാങ്ങാൻ അവസരമൊരുക്കി ഉത്രാടം മെഗാസെയില്‍. ഒരു മാസത്തിനുശേഷം ലളിതമായ പലിശരഹിത തവണ വ്യവസ്ഥകളോടെ തിരിച്ചടച്ചാല്‍മതി. ബിഗ് സെയിലിലൂടെ ഉപഭോക്താക്കള്‍ നടത്തുന്ന പര്‍ച്ചേസുകള്‍ക്ക് ഓരോ നൂറ് മണിക്കൂറിലും കാറുകള്‍, എല്‍.ഇ.ഡി ടി.വി, വാഷിങ് മെഷീനുകള്‍, ഫ്രിഡ്ജ് എന്നിവ സമ്മാനമായി സ്വന്തമാക്കാനും അവസരമുണ്ട്. എൽ.ഇ.ഡി ടി.വികള്‍, ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍ തുടങ്ങിയവയുടെ നവീന മോഡലുകള്‍, ഫ്രണ്ട്ലോഡ് വാഷിങ് മെഷീനുകള്‍, പവര്‍ സേവിങ്സ് ഡ്യുവല്‍ ഇന്‍വര്‍ട്ടര്‍ എ.സികള്‍ തുടങ്ങിയവ വമ്പിച്ച ആനുകൂല്യങ്ങളോടെ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. മൈക്രോവേവ് ഓവനുകള്‍, ഗ്രൈൻഡറുകള്‍, മിക്‌സി, ഗ്യാസ് സ്റ്റൗ എന്നിവയും ക്രോക്കറി ഉൽപന്നങ്ങളും പ്രത്യേക ആനുകൂല്യങ്ങളോടെ അണിനിരത്തിയിട്ടുണ്ട്. പ്രമുഖ ഫിനാന്‍സ് കമ്പനികളുമായി സഹകരിച്ച് തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാനുള്ള സ്‌പോട്ട് ഫിനാന്‍സ് സൗകര്യവും ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.