തൃശൂർ: പ്രളയ പശ്ചാത്തലത്തിൽ പാമ്പുകടിയേൽക്കാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. പാമ്പുകടിയേൽക്കുന്നവർക്ക് ചികിത്സ ഇരിങ്ങാലക്കുട, ചാലക്കുടി, ചാവക്കാട്, കുന്നംകുളം, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി ആശുപത്രികളിലും, തൃശൂർ ജില്ല ആശുപത്രികളിൽ ലഭ്യമാണ്. പ്ലാസ്റ്റിക് വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത നിലനിൽക്കുന്നുണ്ട്. വീടുകളിലും,ദുരിതാശ്വാസ ക്യാമ്പുകളിലുമുള്ളവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതെ സൂക്ഷിച്ചുവെക്കണം. ഇവ പിന്നീട് പഞ്ചായത്ത് തലത്തിൽ ശേഖരിച്ച് സംസ്ക്കരിക്കാൻ നടപടി വേണം. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമ നടപടികൾ ഉണ്ടാകും. ജില്ലയിൽ തിങ്കളാഴ്ച ആകെ 640 ക്യാമ്പുകൾ പ്രവർത്തിച്ചു. ഇതിൽ 190 ക്യാമ്പുകൾ ജില്ലാതലത്തിലും, 450 ക്യാമ്പുകൾ സാമൂഹികാരോഗ്യ കേന്ദ്ര/ പ്രാഥമികാരോഗ്യ കേന്ദ്ര തലത്തിലുമാണ്. ആകെ 80 ഡോക്ടർമാരുടെ സേവനം ലഭ്യമായി. ഇതിൽ 38 പേർ വിവിധ ജില്ലകളിൽ നിന്നും സർക്കാർ/സർക്കാറിതര മെഡിക്കൽ കോളജുകളിൽ നിന്നുള്ളവരാണ്. ജില്ല മെഡിക്കൽ ഓഫിസിൽ പ്രവർത്തിക്കുന്ന കൺേട്രാൾ റൂം നമ്പർ - 0487 2333242 .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.