തൃശൂര്‍: പ്രളയം മൂലം ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നതിനിടെ പൊതുവിപണിയില്‍ പച്ചക്കറിക്കും പലവ്യഞ്‌ജനങ്ങള്‍ക്കും കൃത്രിമക്ഷാമം ഉണ്ടാക്കാനുമുള്ള നീക്കം സജീവം. ഇതിെനതിരെ അധികൃതര്‍ രംഗത്ത്. സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, പൊലീസ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഗ്യാസ് ബുക്ക് ചെയ്‌തവർക്ക് അതത് ഗ്യാസ് എജന്‍സികളില്‍ നേരിട്ടെത്തി സിലിണ്ടര്‍ റീഫില്‍ ചെയ്യാം. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. ഓണം കഴിയുന്നത് വരെ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ല സിവിൽ സപ്ലൈ ഓഫിസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.