പൂത്തോള്‍ നിവാസികളും റെയില്‍വേ കോളനിക്കാരും ഇപ്പോഴും ദുരിതക്കെട്ടിൽ

തൃശൂര്‍: മഴ മാറിനിന്നിട്ടും വഞ്ചിക്കുളം റോഡ്‌ നിവാസികളും റെയില്‍വേ കോളനിയിലും ദുരിതം ഒഴിഞ്ഞില്ല. മൂന്നു ദിവസമായി പൂർണമായും വെള്ളത്തിലാണ്‌ റോഡും പരിസരവും. റെയില്‍വേയുടെ രണ്ടാം ഗേറ്റിന്‌ മുന്നിലെ പറമ്പിലുള്ള മാലിന്യം റോഡിലേക്കും സമീപത്തുള്ള വീടുകളിലേക്കും ഒഴുകിയെത്തി. കെട്ടിക്കിടക്കുന്ന വെള്ളത്തിന്‌ രൂക്ഷഗന്ധം അനുഭവപ്പെടുന്നു. ഇത്‌ എലിപ്പനി പോലുള്ള രോഗങ്ങള്‍ക്ക്‌ ഇടയാക്കുമെന്ന ഭയത്തിലാണ്‌ പ്രദേശത്തുകാര്‍. മെര്‍ലിന്‍ ഹോട്ടല്‍ മുതല്‍ എക്‌സൈസ്‌ അക്കാദമി വരെയുള്ള നിരവധി കച്ചവട സ്ഥാപനങ്ങള്‍ വെള്ളത്തിലാണ്‌. നാലു ദിവസമായി പ്രദേശത്ത്‌ വൈദ്യുതിയില്ല. റെയില്‍വേ കോളനിയിലെ 53 വീടുകളില്‍ രണ്ടെണ്ണം പൂര്‍ണമായും നശിച്ചു. വെള്ളിയാഴ്‌ച്ച ഉച്ചക്കുശേഷമാണ്‌ വെള്ളം ശക്തമായി വഞ്ചിക്കുളത്തിലേക്ക്‌ ഒഴുകി എത്തിയത്‌. ആളുകളെ കേരളവര്‍മ കോളജിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ്‌ മാറ്റിയത്‌. മഴ കനത്ത സാഹചര്യത്തില്‍ വഞ്ചിക്കുളം നിറഞ്ഞുകവിഞ്ഞിരുന്നു. വേനല്‍ മഴയില്‍ അടക്കം പലകുറി വെള്ളം കയറിയിട്ടുണ്ടെങ്കിലും അരമണിക്കൂറിനകം വെള്ളം ഇറങ്ങുകയാണ്‌ പതിവെന്ന്‌ കോളനിവാസികള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.