ശുചീകരണത്തിൽ സജീവമാകണം -ഡി.സി.സി

തൃശൂർ: പ്രളയത്തി​െൻറ ഭാഗമായുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ക്യാമ്പുകളിലും സജീവമായി പ്രവർത്തിച്ച അതേ മനസ്സോടെ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ പ്രളയജലം കുറയുന്ന സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങളിലും പങ്കാളികളാകണമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു. യുവജന, തൊഴിലാളി, മഹിള, സേവാദൾ സംഘടനകളുടെ പ്രവർത്തകരും പങ്കാളികളാവണം. ബക്രീദ്, ഒാണം ഉൾപ്പെടെയുള്ള ആഘോഷ സമയം കൂടി ആയതിനാൽ എത്രയും വേഗം വാസയോഗ്യമായ വീടുകളിലേക്ക് ജനങ്ങളെ മടക്കിക്കൊണ്ടുവരികയാണ് പ്രധാനമെന്നും ജനജീവിതം സാധാരണ നിലയിൽ ആവുന്നത് വരെ പ്രവർത്തകരുടെയും നേതാക്കളുടെയും സംഘടനാ പ്രവർത്തനങ്ങൾ ജീവകാരുണ്യ പ്രവൃത്തികളാക്കി മാറ്റണമെന്നും അദ്ദേഹം നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.