തൃശൂർ: പ്രളയക്കെടുതിയിൽ സംഭവിച്ച നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം റവന്യൂ, തദ്ദേശ, കൃഷി, മൃഗ സംരക്ഷണ വകുപ്പുകൾ മുഖേനയാണ് നൽകുക. പ്രളയക്കെടുതിയിൽ ഓരോരുത്തരും നേരിട്ട നഷ്ടം ചെറുതോ വലുതോ ആകട്ടെ, അത് അപേക്ഷയായി ബന്ധപ്പെട്ട ഓഫിസുകളിൽ നൽകുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക. സംസ്ഥാനം നേരിട്ട പ്രളയക്കെടുതി മൂലമുള്ള നഷ്ടം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അറിയുന്നത് ഈ വകുപ്പുകൾ വഴിയാണ്. ദുരിതാശ്വാസ ക്യാമ്പുകൾ അടക്കം രക്ഷാപ്രവർത്തനം നടത്തുന്നത് റവന്യൂ വകുപ്പ് മുഖേനയാണ്. വില്ലേജ് ഓഫിസർമാരുടെ നേതൃത്വത്തിലാണ് സർക്കാർ, ക്യാമ്പുകൾ നടത്തുന്നത്. ദുരിതാശ്വാസ ധനസഹായം ലഭിക്കണമെങ്കിൽ സർക്കാർ പ്രത്യേകം ഉത്തരവ് ഇറക്കിയിട്ടില്ല. രക്ഷാപ്രവർത്തനത്തിന് പിന്നാലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് തിരിയുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ ഉടനുണ്ടാവും. നിലവിൽ കൃത്യമായ നിർദേശങ്ങൾ റവന്യൂ വകുപ്പിന് ഇതുമായി ബന്ധെപ്പട്ട് ലഭിച്ചിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരും ബന്ധുവീടുകളിൽ അടക്കം അഭയം തേടിയവരും ക്യാമ്പുകളിൽ എത്തി നഷ്ടപരിഹാരം ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്യണം. നഷ്ടപരിഹാരം ലഭിക്കുന്നതിന് ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്യണം എന്ന നിബന്ധനയില്ല ആൾ നാശം, പരിക്ക്, വീടുകൾക്കുള്ള നഷ്ടപരിഹാരം എന്നിവ റവന്യൂ വകുപ്പ് മുഖേനെയാണ് ലഭിക്കുക വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ താലൂക്ക് തഹസിൽദാരാണ് ധനസഹായം നൽകുക കെട്ടിടങ്ങളുടെ നഷ്ടം തിട്ടപ്പെടുത്തുന്നത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ ഓവർസിയർ ആണ് മരണപ്പെട്ടവർക്കോ പരിക്ക് പറ്റിയവർക്കോ ആശ്വാസധനം, വീടിെൻറ നഷ്ടങ്ങൾ എന്നിവ റവന്യൂ വകുപ്പ് വഴി ലഭിക്കും കുറഞ്ഞ നഷ്ടപരിഹാരം പതിനായിരം രൂപയായി നിശ്ചയിച്ച് ഒരു ഉത്തരവും നിലവിലില്ല അപേക്ഷകൾ വില്ലേജ് ഓഫിസർക്ക് സമർപ്പിക്കുക സംഭവിച്ച നഷ്ടങ്ങളുടെ ഫോട്ടോഗ്രാഫുകൾ കൈവശം സൂക്ഷിക്കുക കൃഷി നാശം സംബന്ധിച്ച അപേക്ഷകൾ ബന്ധപ്പെട്ട കൃഷി ഓഫിസർക്ക് നൽകുക ഇതുസംബന്ധിച്ച വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് കൃഷി ഓഫിസർ ശേഖരിക്കും കന്നുകാലികൾക്ക് സംഭവിച്ച നഷ്ടത്തിന് മൃഗസംരക്ഷണ വകുപ്പിൽ (മൃഗാശുപത്രി) അപേക്ഷിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.