വെള്ളിക്കുളങ്ങര: സഹകരണ ബാങ്കിെൻറ നേതൃത്വത്തില്‍ ആരംഭിച്ച ഓണം -ബക്രീദ് ചന്ത മഴക്കെടുതികളെ തുടര്‍ന്ന് ദുരിതത്തിലായവർക്ക് ആശ്വാസമായി. കോടാലി, വാസുപുരം, ചെമ്പുച്ചിറ, വെള്ളിക്കുളങ്ങര എന്നിവിടങ്ങളില്‍ ആരംഭിച്ച ഓണച്ചന്തകള്‍ക്ക് മുന്നില്‍ രാവിലെ മുതല്‍ നൂറുകണക്കിനാളുകളാണ് സാധനങ്ങള്‍ വാങ്ങാൻ വരിനില്‍ക്കുന്നത്. അരി, പഞ്ചസാര, വെളിച്ചെണ്ണ , 11 ഇനം പലവ്യഞ്ജനങ്ങള്‍ എന്നിവയടങ്ങിയ കിറ്റുകള്‍ ചന്തയിൽ വിതരണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.