വെള്ളക്കെട്ട്​: വിവാഹം മാറ്റിവെച്ചു

വാടാനപ്പള്ളി: നവവര​െൻറയും വധുവി​െൻറയും വീടുകൾ വെള്ളത്തിലായതോടെ വിവാഹം മാറ്റിവെച്ചു. നടുവിൽക്കര കൊല്ലങ്കി ബാബുവി​െൻറ മകൻ സുബി​െൻറയും താന്ന്യം വന്നേരിമാട് കോളഞ്ഞാട്ട് പ്രസാദി​െൻറ മകൾ നവ്യയും തമ്മിലുള്ള വിവാഹമാണ് മാറ്റി വെച്ചത്.19ന് ഞായറാഴ്ചയാണ് വിവാഹം നടക്കേണ്ടത്.വിവാഹത്തി​െൻറ ഒരുക്കങ്ങൾ പൂർത്തിയായ ഘട്ടത്തിലാണ് പുഴ കരകവിഞ്ഞൊഴുകി ഇരുവരുടേയും വീടുകൾ വെള്ളത്തിലായത്. ഇതോടെ ഇരു കുടുംബാംഗങ്ങളും ക്യാമ്പുകളിലേക്ക് മാറി. ബാബുവി​െൻറ ബന്ധുവി​െൻറ മകളുടെ 18ന് നടക്കേണ്ട വിവാഹനിശ്ചയവും മാറ്റിവെച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.