കൊടകര: പേമാരിയെ തുടര്‍ന്ന് കുറുമാലിപ്പുഴയോരത്തെ ആറ്റപ്പിള്ളിയിലെ വീടുകളില്‍ 14പേരെ നീന്തിയെത്തി രക്ഷിച്ചതിെൻറ ചാരിതാർഥ്യത്തിലാണ് വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള ആറംഗസംഘം. ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ സുഭാഷ് മൂന്നുമുറി, ആറ്റപ്പിള്ളി സ്വദേശികളായ മധു, സുരേഷ് എന്നിവരുൾപ്പെട്ട സംഘമാണ് സേനയുടെ ഹെലികോപ്ടർ എത്തിപ്പെടാത്ത സ്ഥലത്ത് നീന്തിയെത്തിയത്. കുറുമാലിപ്പുഴ കവിഞ്ഞൊഴുകിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞ 15ന് വൈകീട്ട് ആറ്റപ്പിള്ളി െറഗുലേറ്ററിനോട് ചേര്‍ന്ന വീടുകള്‍ മുങ്ങിയത്. വെള്ളം ഇരച്ചുകയറിയപ്പോള്‍ സമീപ വീടുകളിലുള്ളവരായ 14 പേര്‍ രണ്ടുവീടുകളുടെ ടെറസില്‍ അഭയം തേടി. സഹായത്തിനായി പലരെയും വിളിച്ചെങ്കിലും പുഴയിലെ കുത്തൊഴുക്കും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഹെലികോപ്ടറില്‍ രക്ഷാസേനാംഗങ്ങള്‍ എത്തിയെങ്കിലും വീടിന് മുകളില്‍ ട്രസ് ഉള്ളതിനാല്‍ കോപ്ടര്‍ വഴി ഇവരെ രക്ഷിക്കാന്‍ കഴിയാതെ മടങ്ങി. മരങ്ങളിലേക്ക് വടം എറിഞ്ഞ് പിടിപ്പിച്ചാണ് ഇവര്‍ ആളുകള്‍ കുടുങ്ങി കിടന്ന വീടുകളില്‍ എത്തിപ്പെട്ടത്. ആറര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ എട്ടുപേരെ ഇവര്‍ രക്ഷപ്പെടുത്തി . രണ്ടുവയോധികരടക്കം ആറുപേര്‍ പിന്നേയും ടെറസിന് മുകളില്‍ അവശേഷിച്ചു. ഇവരെ പിറ്റേന്ന് രാവിലെയാണ് രക്ഷിച്ചത്. ഇവര്‍ക്കാവശ്യമായ ഭക്ഷണം മധു എന്നയാളുടെ നേതൃത്വത്തില്‍ വെള്ളം നീന്തി ചെന്ന് വീടിെൻറ ടെറസില്‍ എത്തിച്ചുകൊടുക്കാനും സംഘത്തിന് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.