ഷോളയാറിൽ കുടുങ്ങിയ വൈദ്യുതി ബോർഡ്​ ഉദ്യോഗസ്​ഥർ സുരക്ഷിതർ

തൃശൂർ: ഷോളയാർ വൈദ്യുതി നിലയത്തിൽ കുടുങ്ങിയ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരടക്കം 60 പേരിൽ മൂന്ന് പേരെ നാവികസേന ഹെലികോപ്ടറിൽ രക്ഷിച്ചു. മറ്റുള്ളവർക്ക് ഭക്ഷണവും എത്തിച്ചു. ഇവരെയും ഷോളയാർ-അമ്പലപ്പാറ ഡാമിൽ കുടുങ്ങിയ എട്ടുപേരെയും രക്ഷിക്കാൻ ശ്രമം നടക്കുന്നു. അതേസമയം ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട അതിരപ്പിള്ളി അടിച്ചിൽതൊട്ടി ആദിവാസി ഉൗരിലെ 80 കുടുംബങ്ങളെ രക്ഷിക്കാൻ ഇനിയും ശ്രമം നടന്നിട്ടില്ല. ആഗസ്റ്റ് 15 ഒാടെ ഡ്യൂട്ടി തീർന്ന് പുറത്തിറങ്ങേണ്ടവരാണ് ഉരുൾപ്പൊട്ടലിനെത്തുടർന്ന് കുടുങ്ങിയത്. ഹൃദ്രോഗിയടക്കം മൂന്ന് പേരെയാണ് ജില്ല കലക്ടർ ഇടപെട്ടതിനെ തുടർന്ന് നാവികസേന രക്ഷിച്ചത്. വൈദ്യുതി ബോർഡിലെ മറ്റു ജീവനക്കാരും ഇതര സംസ്ഥാന തൊഴിലാളികളും വൈദ്യുതി നിലയത്തിലുണ്ട്. ഇവരും ഡാമി​െൻറ ചുമതലയുള്ള സിവിൽ വിഭാഗം അസി. എൻജിനീയർ, സബ് എൻജിനീയർ, ഡാം ഒാപറേറ്റേഴ്സ് എന്നിവരടക്കം എട്ടുപേരും സുരക്ഷിതരാണ്. ഇവർ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയിട്ടില്ലെന്ന് വൈദ്യുതി ബോർഡിന് അറിയാമായിരുന്നെങ്കിലും ഫോൺ ബന്ധം നഷ്ടപ്പെട്ടതിനാൽ ഇവരുടെ നില അറിയാൻ പറ്റിയിരുന്നില്ല. ആദിവാസികളാണ് വിവരം പുറത്തെത്തിച്ചത്. ഷോളയാർ-അമ്പലപ്പാറ ഡാമും ഷോളയാർ വൈദ്യുതി നിലയവും അടുത്തടുത്തായിരുെന്നങ്കിലും ഫോൺ ബന്ധം പോയതുകൊണ്ട് പരസ്പരം ആശയവിനിയമം നടന്നില്ല. പിന്നീട് ജില്ല കലക്ടർ ടി.വി. അനുപമ അറിയച്ചതിനെ തുടർന്ന് മലക്കപ്പാറ പൊലീസ് ആദ്യം സ്ഥലത്തെത്തി ഇവർക്ക് ഭക്ഷണവും വെള്ളവും നൽകി. ഷോളയാറിനു മുകളിലാണ് മലക്കപ്പാറ. അതേസമയം മലക്കപ്പാറക്കപ്പുറത്ത് റോഡ് സുരക്ഷിതമല്ലെന്ന് വന്നതോടെ തമിഴ്നാട് വഴി ഇവരെ പുറത്തെത്തിക്കാൻ ശ്രമിച്ചില്ല. അതിനിടെ ഹൃദ്രോഗിയടക്കം മൂന്നുപേർ അവശരായി. തുടർന്നാണ് ഇവരെ നാവികസേനയുടെ സഹായത്തോടെ രക്ഷിച്ചത്. വൈദ്യുതി നിലയത്തിൽ അവശേഷിക്കുന്നവർ വൈദ്യുതി ബോർഡി​െൻറ അവിടത്തെ ഇൻസ്പെക്ഷൻ ബംഗ്ലാവിലാണ് ഇപ്പോൾ ഉള്ളത്. ഷോളയാറിലെ ഏതാനും ആദിവാസി കുടുംബങ്ങളും ഇവിടെയുണ്ട്. അടിച്ചിൽതൊട്ടി ആദിവാസി ഉൗരിൽ കുടുങ്ങിയവരിൽ കുട്ടികളും രോഗികളായ വൃദ്ധരുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.