തൃശൂർ: പ്രളയത്തിൽ മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താൻ നെട്ടോട്ടം. പറവൂർ പുത്തൻവേലിക്കര സ്വദേശി ലിജോ ജോർജിെൻറ(20) മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും കിലോമീറ്ററുകളാണ് അലഞ്ഞത്. മൂന്ന് ആശുപത്രികൾ കയറിയിറങ്ങിയ ശേഷം ഉന്നത അധികൃതരുടെ ശിപാർശപ്രകാരമാണ് പോസ്റ്റുമോർട്ടത്തിന് അനുമതി ലഭിച്ചത്. പറവൂരിനടുത്തെ പുത്തന്‍വേലിക്കരയിൽ രക്ഷാപ്രവർത്തനത്തിനിടെ കഴിഞ്ഞ 16ന് രക്ഷാപ്രവർത്തനത്തിനിടെയാണ് ലിജോയെ കാണാതാകുന്നത്. പൊലീസിനും സൈന്യത്തിനും എത്താൻ കഴിയാത്ത മേഖലയിലായിരുന്നു ലിജോയുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നിരുന്നത്. ഇതിനിെടയാണ് ലിജോയെ കാണാതാവുന്നത്. ലിജോയോടൊപ്പം മറ്റൊരാളെ കൂടി കാണാതായിരുന്നു. ഏറെ ശ്രമകരമായ രക്ഷാപ്രവർത്തനത്തിനിടെ കഴിഞ്ഞ ദിവസമാണ് ലിജോയുടെ മൃതദേഹം കണ്ടെത്തുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും രക്ഷാപ്രവർത്തകരുമായി സ്വകാര്യ ആശുപത്രികളിലുൾപ്പെടെ സമീപിച്ചെങ്കിലും എല്ലാവരും ഒഴിവാക്കുകയായിരുന്നു.ആദ്യം മാള ആശുപത്രിയിലെത്തിെച്ചങ്കിലും ഇവിടെ നിന്നും മടക്കുകയായിരുന്നേത്ര. പിന്നീട് ചാലക്കുടിയിലേക്കും ശനിയാഴ്ച ഇരിങ്ങാലക്കുടയിലേക്കും എത്തിച്ചു.ഡോക്ടർമാരില്ലെന്ന കാരണം പറഞ്ഞായിരുന്നേത്ര ഒഴിവാക്കിയിരുന്നത്. റോഷി അഗസ്റ്റിൻ എം.എൽ.എ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഒടുവിൽ തിങ്കളാഴ്ച ഉച്ചയോടെ മാള സർക്കാർ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്താൻ അനുമതി ലഭിച്ചത്. വൈകീട്ടോടെയാണ് പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.