തൃശൂർ: പ്രളയക്കെടുതിയില്‍ കേരള ജനത ഭീതിയില്‍ നിന്നപ്പോള്‍ അവര്‍ക്ക് പ്രതീക്ഷയും ആശ്വാസവും നല്‍കി കൂടെനിന്ന കേരളത്തിെൻറ മുഖ്യമന്ത്രി പിണറായി വിജയന് സ്‌നേഹാദരങ്ങള്‍ നേര്‍ന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പ്രഫ. സാറാ ജോസഫ്. സാമൂഹിക മാധ്യമത്തിലാണ് സാറാ ജോസഫിെൻറ പ്രതികരണം. പ്രളയം ഭരണകൂടങ്ങൾ വരുത്തിവെച്ചതാണെന്നും, പരിസ്ഥിതി കാര്യം പറഞ്ഞ് ഓഫിസുകളിൽ ചെല്ലുമ്പോൾ കാണിക്കുന്ന അഹന്തക്കുള്ള മറുപടിയാണ് ഇപ്പോഴത്തെ ദുരന്തമെന്നും സാറാ ജോസഫ് കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. പ്രളയം വന്ന് കേരളം മുഴുവന്‍ നശിക്കുമെന്ന് പറഞ്ഞപ്പോഴും തെൻറ പ്രായത്തെപ്പോലും മറന്ന് ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ഓരോ തീരുമാനങ്ങളും സമയോചിതമായി ക്രമീകരിച്ച പിണറായി സര്‍ക്കാര്‍ കേരളത്തിന് അഭിമാനം തന്നെയാണ്. പ്രളയ ദുരന്തത്തോടനുബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ ഓരോ തത്സമയ പ്രക്ഷേപണവും ഒന്നിനൊന്ന് മികച്ചതും സമഗ്രവുമായിരുന്നു. പ്രത്യേകിച്ചും പ്രളയാനന്തര കെടുതികളെ എങ്ങനെയൊക്കെ നേരിടുമെന്നതിനെക്കുറിച്ച് കൂട്ടുത്തരവാദിത്തത്തോടെ ചെയ്യാനുദ്ദേശിക്കുന്ന പദ്ധതികൾ. കേരളം ഒറ്റക്കെട്ടായി നേരിട്ട ഈ വിപത്തിൽ സന്നദ്ധ പ്രവർത്തകരായ ഓരോരുത്തരുടെ പങ്കും എടുത്തു പറഞ്ഞ് മലയാളികളുടെ ഐക്യത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുകയും ഈ മഹാദുരന്തത്തെ നാം അതിജീവിക്കും എന്ന ഉറപ്പ് നൽകിക്കൊണ്ട് ആശ്വാസവും പ്രതീക്ഷയും ഉയർത്തുകയും ചെയ്ത കേരള മുഖ്യമന്ത്രിക്ക് സ്നേഹാദരങ്ങൾ എന്നാണ് സാറാ ജോസഫ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.