കേരള ജനതയെ കൈയയച്ച്​ സഹായിക്കണം -ജമാഅത്ത് കൗൺസിൽ

തൃശൂർ: സമാനതകളില്ലാത്ത പ്രകൃതിക്ഷോഭഫലമായി ലക്ഷക്കണക്കിന് പേർ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ ബക്രീദ് ആഘോഷങ്ങൾ പരിമിതപ്പെടുത്തി തുക കഷ്ടനഷ്ടങ്ങൾ അനുഭവിക്കുന്നവർക്കായി െചലവഴിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഉന്നതാധികാര സമിതി അഭ്യർഥിച്ചു. വലിയ പെരുന്നാൾ ദിവസം നമസ്കരിക്കാൻ വരുന്ന എല്ലാവരിൽ നിന്നും ചുരുങ്ങിയത് ഇരുപത് രൂപ വെച്ചും കഴിവുള്ളവരിൽ നിന്ന് കൂടുതൽ തുകയും വസൂലാക്കി സർക്കാർ ഫണ്ടിൽ നിക്ഷേപിക്കണമെന്നും പള്ളി കമ്മിറ്റികൾ, മുസ്ലിം സംഘടനകൾ എന്നിവയോട് ജമാഅത്ത് കൗൺസിൽ ആഹ്വാനം ചെയ്തു. അന്നേ ദിവസം ഏകദേശം അമ്പത് ലക്ഷം പേർ നമസ്കരിക്കാൻ വരുമെന്നും അങ്ങനെ വരുന്നവരിൽ നിന്നും ചുരുങ്ങിയത് നൂറുകോടി സ്വരൂപിക്കാൻ സാധിക്കുമെന്നും സമിതി വിലയിരുത്തുന്നത്. എല്ലാ കമ്മിറ്റികളും വിട്ടുവീഴ്ചയില്ലാതെ സംരംഭത്തിന് ശ്രമിക്കണമെന്നും സംസ്ഥാന വർക്കിങ് പ്രസിഡൻറ് എ.എം. ഹാരിസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.